എല്ലാത്തിനും ഇവാൻ ഗുണമാണ് ചെയ്യുക , ദഹനത്തിനു സഹായിക്കുന്ന നാടൻ രസം! ചോറിലൊഴിക്കാൻ ചൂടോടെ രസം ഇതാ തയ്യാറാക്കാം
നല്ല നാടൻ രസം നമുക്കൊക്കെ പ്രിയപ്പെട്ടതാണല്ലേ. നല്ല രസം ഉണ്ടാക്കൽ ചില്ലറ കാര്യമൊന്നുമല്ല. രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ദഹനത്തിന് സഹായിക്കുന്ന രസം ശരീരത്തിന് ഗുണപ്രദമായ ഒന്ന് കൂടിയാണ്. ഈ മഴക്കാലത്ത് ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ രസം ആയാലോ. കൊങ്ങുനാട് സ്പെഷ്യൽ ആയിട്ടുള്ള സെലവു രസമാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. മഴക്കാലത്തും അതുപോലെ തന്നെ ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയുള്ള സമയങ്ങളിലും കുടിക്കാൻ അനുയോജ്യമായ ഒന്നാണിത്. […]