രണ്ടും കൊ ല പാ തകങ്ങൾ… ഒന്ന് ശത്രു… മറ്റേത് മിത്രം.. ത്രില്ലിങ് ഫീലുമായി പ്രേക്ഷകരെ മുൾമുനയിൽ നിർത്തി അമ്മയറിയാതെ ..!!

കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന അമ്മയറിയാതെ. പരമ്പരയിൽ രണ്ട് മര ണങ്ങളാണ് ഉടൻ നടക്കാൻ പോകുന്നത്. രണ്ടും കൊ ലപാ തകങ്ങൾ തന്നെ. ഒന്ന് ശത്രുവെങ്കിൽ മറ്റേത് മിത്രം. അതെ, രജനിയെ കൊ ല്ലാൻ പ്ലാനിട്ടിരിക്കുകയാണ് സച്ചിയും സംഘവും. മുഖ്യമന്ത്രി ആയാൽ പോലും പ്ലാനിട്ടാൽ അത്‌ തീർക്കുക തന്നെ ചെയ്യുമെന്നാണ് സച്ചി പറയുന്നത്.

അനുപമക്കും അച്ഛനും നൽകിയിരിക്കുന്ന വാക്ക് പാലിക്കുമെന്ന ദൃഢനിശ്ചയമാണ് അമ്പാടിയുടേത്. ജിതേന്ദ്രൻ എന്ന അസുരവിത്തിനെ അവസാനിപ്പിച്ചേ മതിയാകൂ. രണ്ടുമാസത്തിനുള്ളിൽ അത് നടത്തുമെന്ന് അമ്പാടി ഉറപ്പിച്ചുപറയുന്നുണ്ട്. അമ്പാടിയുടെ വാക്കുകൾ കേട്ട് വലിയ അന്ധാളിപ്പിലാണ് അലീന ടീച്ചർ. ഇങ്ങനെയൊരു ശ്രമവുമായി അമ്പാടി മുന്നോട്ടുപോകുമ്പോൾ അലീനയുടെ മുഖത്ത് വല്ലാത്ത പേടി തന്നെയുണ്ട്. എന്താണെങ്കിലും അമ്പാടിയുടെ ഈ പ്രഖ്യാപനം കേട്ട് പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്.

രണ്ടുമാസം എന്ന് അമ്പാടി പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അത് നടപ്പിലാക്കുക തന്നെ ചെയ്യും എന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. അമ്മയെ തേടിയുള്ള അലീന ടീച്ചറുടെ യാത്രയാണ് ഇന്നും തുടരുന്നത്. അമ്മയെ അറിയാത്ത മകൾ…എന്നാൽ അമ്മയ്ക്ക് വേണ്ടി എന്നും പോരാടിക്കൊണ്ടിരിക്കുകയാണ് ഈ മകൾ. അമ്മയുടെയും മകളുടെയും ഈ കഥയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നായികാകഥാപാത്രമായി ശ്രീതു കൃഷ്ണൻ എത്തുമ്പോൾ കരുത്തുറ്റ ആണിന്റെ പ്രതീകമായ അമ്പാടിയെ അവതരിപ്പിക്കുന്നത് നിഖിൽ നായരാണ്.

ഇരുവരും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. അദീന, ശ്രീഖിൽ എന്നൊക്കെ പല വിശേഷണങ്ങളിലാണ് ഈ റൊമാൻറിക് ജോഡിയെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ സീരിയൽ. കീർത്തി ഗോപിനാഥാണ് അമ്മയായി എത്തുന്നത്. സച്ചി എന്ന നെഗറ്റീവ് റോളിൽ സുഭാഷ് എത്തുന്നുണ്ട്. ശരത് സ്വാമി, സജിൻ, പാർവതി, ബോബൻ ആലമ്മൂടൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ തകർത്തഭിനയിക്കുന്നു.