അമ്മയറിയാത്ത ആ രഹസ്യം മൂർത്തി അറിയുന്നു… ഇനി മൂർത്തിയുടെ കാലം….അമ്പാടി-അലീന വിവാഹം ഇനിയും വൈകും…അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടല്ലേ എന്ന് പ്രാർത്ഥിക്കുന്ന ഒരു മകൾ…!!! |Ammayariyathe Promo

അമ്മയറിയാതെ പരമ്പര അതിൻറെ മൂലകഥയിലേക്ക് തിരിച്ചുവരികയാണ്. താനാണ് മകളെന്ന് അമ്മ അറിയല്ലേയെന്ന് മനസുരുകി പ്രാർത്ഥിക്കുകയാണ് അലീന ടീച്ചർ. അതെ, അമ്മയെ അറിയാതെ ഈ മകൾ…ഒരിക്കൽപോലും അമ്മയുടെ മനസ്സിൽ ആ ഭൂതകാലം തിരിച്ചുകൊണ്ടുവരല്ലേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുകയാണ് ഈ മകൾ. പരമ്പരയുടെ പേര് പറയും പോലെ തന്നെ അമ്മയറിയാതെ തന്നെ ഈ കഥ മുന്നോട്ടുപോവുകയാണ്. എന്നാൽ അമ്മ അറിയാത്തത് ഇവിടെ മൂർത്തി അറിയുകയാണ്…

നീരജക്കും അലീനക്കും ഇടയിലെ ബന്ധത്തിൻറെ രഹസ്യം മൂർത്തി തിരിച്ചറിയുന്നു. ഇവിടെനിന്നും മൂർത്തി തുടങ്ങുകയാണ്, ഇനി ഈ കഥ നയിക്കുന്നത് ഒരുപക്ഷേ മൂർത്തി ആയിരിക്കും. ഇവിടെയിതാ മൂർത്തി സംഹാരമൂർത്തി ആവുകയാണ്. ഇനിയാണ് യഥാർത്ഥകഥ. പരമ്പരയുടെ പ്രേക്ഷകരും വല്ലാത്ത ത്രില്ലിലാണ്.
ജിതേന്ദ്രന്റെ മരണം കൂടി കഴിഞ്ഞതോടെ അമ്മയറിയാതെ പരമ്പര അതിൻറെ പ്രധാന ട്രാക്കിലേക്ക് തിരിച്ചെത്തി എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇതേപോലെ തന്നെ മുന്നോട്ടുപോകണമെന്നും ഇനി വലിച്ചുനീട്ടലുകൾ ഉണ്ടാകരുതെന്നും പ്രേക്ഷകർ പ്രത്യേകം അഭിപ്രായപ്പെടുന്നു. അമ്മ അറിയാത്ത മകളുടെ കഥയാണ് ഈ പരമ്പര പറയുന്നത്. പ്രശസ്ത നടി കീർത്തി ഗോപിനാഥ് നീരജ മഹാദേവൻ എന്ന അമ്മകഥാപാത്രമായി എത്തുമ്പോൾ മകൾ അലീനയാവുന്നത് ശ്രീതു കൃഷ്ണനാണ്. നായകകഥാപാത്രമായ അമ്പാടി അർജുനനായി നിഖിൽ നായർ അഭിനയിക്കുന്നു.
റേറ്റിംഗിൽ മുൻപന്തിയിലുള്ള അമ്മയറിയാതെ ഇപ്പോഴിതാ പ്രേക്ഷകർക്ക് ഒരു വിസ്മയമാവുകയാണ്.

പരമ്പര ആരംഭിച്ച സമയത്ത് പ്രേക്ഷകർക്ക് ഉണ്ടായിരുന്ന അതേ അനുഭൂതി വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് എന്നാണ് പ്രേക്ഷകരുടെ കമന്റ്. അലീനയും അമ്പാടിയും തമ്മിലുള്ള വിവാഹം ഉടൻ നടത്തണമെന്നതും പ്രേക്ഷകർ ആവശ്യപ്പെടുന്ന ഒരു പ്രധാന കാര്യമാണ്. ജിതേന്ദ്രന്റെ ശല്യം അവസാനിച്ച സ്ഥിതിക്ക് ഇനി നടക്കേണ്ടത് അലീന അമ്പാടി വിവാഹം തന്നെയെന്ന് ഉറപ്പിക്കുകയാണ് പ്രേക്ഷകർ.

Rate this post