അങ്ങനെ അമ്മ ആ സത്യം തിരിച്ചറിഞ്ഞു…നീയെന്റെ മകളാണ്…എന്റെ പൊന്നുമകൾ”…സഹിക്കാൻ കഴിയാത്ത വേദനയിൽ പ്രേക്ഷകർ…!! | ammayariyathe promo

അങ്ങനെ മലയാളികൾ കാത്തിരുന്ന ആ മുഹൂർത്തം വന്നെത്തിയിരിക്കുകയാണ്. മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ. പ്രശസ്ത എഴുത്തുകാരിയായ നീരജ മഹാദേവന്റെ ജീവിതത്തിൽ നടന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് പരമ്പര പറയുന്നത്. ബ ലാ ത്സംഗം ചെയ്യപ്പെട്ട നീരജ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നെങ്കിലും ആ സംഭവങ്ങളൊന്നും നീരജയ്ക്ക് അറിയില്ലായിരുന്നു.

വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്ന നീരജയെ തേടി അന്ന് ജനിച്ച മകൾ എത്തുന്നതാണ് കഥയുടെ പശ്ചാത്തലം. ആദ്യമൊക്കെ അമ്മയെ വെറുത്ത മകൾ പിന്നീട് അമ്മയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളുടെ സത്യാവസ്ഥ അറിഞ്ഞതോടെ അമ്മയെ സ്നേഹിക്കാനും അമ്മയെ നശിപ്പിച്ചവരോട് പ്രതികാരം ചെയ്യാനും തുടങ്ങി. ഇപ്പോൾ കഥയിലെ മൂന്ന് വില്ലൻമാരിൽ രണ്ടാളും മ ര ണ പ്പെട്ടുകഴിഞ്ഞു. അവരെ രണ്ടുപേരെയും കൊ ന്ന ത് നീരജ മഹാദേവൻ തന്നെയാണ്.

അലീന തന്റെ മകളാണെന്നുള്ള സത്യം തിരിച്ചറിയാതെയാണ് നീരജ അലീനയുടെ അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ടി ഈ രണ്ട് കൊ ല യും ചെയ്തത്. എന്നാൽ ഇനി വരും എപ്പിസോഡുകളിൽ നീരജ, അലീന തന്റെ സ്വന്തം മകളാണെന്നുള്ള സത്യം തിരിച്ചറിഞ്ഞ വാർത്തയാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്ന ദിവസം കാത്ത് ഒരുപാട് പ്രേക്ഷകരാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അലീന മകളാണെന്നുള്ള സത്യം നീരജ മഹാദേവൻ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഇനി പരമ്പരയിൽ നടക്കാനിരിക്കുന്നത് എന്താവുമെന്നുള്ള പേടിയിലാണ് പ്രേക്ഷകർ.

വിനയനും മൂർത്തിയും കൊ ല ചെയ്യപ്പെട്ടുകഴിഞ്ഞു. ഇനി കൂട്ടത്തിലെ കൊമ്പനായ കുളത്തൂർപ്പുഴ സച്ചിദാനന്ദനാണ് ബാക്കിയുള്ളത്. സച്ചിയുടെ മരണം ആരുടെ കൈ കൊണ്ടാകും നടക്കുക എന്നുള്ള ചോദ്യം പ്രേക്ഷകരിൽ നിന്നും ഉയർന്നുവരുന്നുണ്ട്. നീരജ അലീനയെ “നീയെന്റെ മകളാണ്…സ്വന്തം മകൾ” എന്നുപറഞ്ഞുകൊണ്ടുള്ള ആ രംഗം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post