ഈ കൗമാരക്കാരൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ??ഇന്ത്യൻ സിനിമയുടെ കുലപതി

ഇന്ത്യൻ സിനിമ ലോകത്തെ നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ കാണുവാൻ ഇന്ത്യൻ സിനിമ ആരാധകർക്ക് എന്നും ഇഷ്ടമാണ്. ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി പല സെലിബ്രിറ്റികളും തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ തങ്ങളുടെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇത് കൂടാതെ മറ്റു പല സോഴ്സുകളിൽ നിന്നും, സെലിബ്രിറ്റികളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കാറുണ്ട്.

ഇത്തരത്തിൽ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആയ ഒരു സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. ഈ ചിത്രത്തിൽ കാണുന്ന കുട്ടിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചുനോക്കുമ്പോൾ ആ മുഖ സാദൃശ്യം നിങ്ങൾക്ക് നിങ്ങൾ ബിഗ് സ്ക്രീനിൽ എത്രയോ തവണ കണ്ട ഒരു നടന്റെ മുഖവുമായി സാമ്യം തോന്നുന്നുണ്ടോ. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആ പേര് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

ഇന്ത്യൻ സിനിമയുടെ ‘ബിഗ് ബി’ എന്ന് അറിയപ്പെടുന്ന നടൻ അമിതാഭ് ബച്ചന്റെ കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. കഴിഞ്ഞ 50 വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അമിതാഭ് ബച്ചൻ, ഇന്ത്യൻ സിനിമയുടെ പ്രൗഡി ലോകമെമ്പാടും ഉയർത്തി കാണിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നടനാണ്. മികച്ച നടനുള്ള 4 ദേശീയ അവാർഡുകളും 16 ഫിലിം ഫെയർ അവാർഡുകളും ഉൾപ്പെടെ അമിതാഭ് അച്ഛനെ തേടി നിരവധി അവാർഡുകൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.

1969-ൽ പുറത്തിറങ്ങിയ ‘സാത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബച്ചൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടനുള്ള ദേശീയ അവാർഡും അമിതാഭ് ബച്ചനെ തേടിയെത്തി. പിന്നീട് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമ പ്രേക്ഷകരെ ചിരിപ്പിച്ചും, വിഷമിപ്പിച്ചും, അതിശയിപ്പിച്ചും, ഭയപ്പെടുത്തിയും, ചിന്തിപ്പിച്ചും എല്ലാം നിരവധി കഥാപാത്രങ്ങൾ കൊണ്ട് അമിതാഭ് ബച്ചൻ ഇന്നും ഇന്ത്യൻ സിനിമയുടെ അഭിമാനമായി നിലകൊള്ളുന്നു.