സൂപ്പർ മാർക്കറ്റിലും ഫോട്ടോക്ക് പോസ് ചെയ്ത്, ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അമേയ മാത്യു – ഫോട്ടോസ് വൈറൽ | Ameya Mathew Hot and Stylish Look

Ameya Mathew Hot and Stylish Look : കരിക്ക് എന്ന പോപ്പുലറായിട്ടുള്ള വെബ് സിരീസിലൂടെ മലയാളികളെ കയ്യിലെടുത്ത യുവ നടിയാണ് അമേയ മാത്യൂ. കരിക്ക് സീരീസിൽ അഭിനയിക്കുന്നതിന് മുന്നേ ഒരുപാട് അവസരങ്ങൾ സിനിമയിൽ വന്നിരുനെന്നും നിർഭാഗ്യവെച്ചാൽ ആ അവസരങ്ങളെല്ലാം തനിക്ക് നഷ്ടമാവുകയായിരുന്നെന്നും അമേയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. താരം ഒരുപ്പാട് വിഷമിക്കുകയും നിരാശ തോന്നുന്ന നിമിഷങ്ങളിലൂടെയും കടന്ന് പോയിട്ടുണ്ടായിരുന്നു.

താൻ ചെറിയ ചെറിയ കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യ്തിരുന്നുവെന്നും എന്നാൽ പ്രതീക്ഷിച്ച പോലെ ആളുകൾ തന്നെ തിരിച്ചറിഞ്ഞിരുന്നില്ലായിരുന്നു. കരിക്ക് എന്ന സിരീസിൽ ഒരൊറ്റ എപിസോഡ് കൊണ്ട് മലയാളികളുടെ മനസ്സ് അമേയ കീഴടക്കിയിരുന്നു. എന്നാൽ കരിക്കെന്ന സിരീസിൽ അപ്രതീക്ഷിതമായ വരവായിരുന്നു അമേയയുടേത് ആ സീരീസിലൂടെ ഇത്രയും വല്യ ഭാഗ്യം തനിക്ക് കിട്ടുമെന്ന് കരുതിയിരുന്നില്ല. തന്റെ ഒരുപാട് നാളത്തെ അധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും തനിക്ക് കൈവന്ന ഭാഗ്യമായിരുന്നുവെന്നും താരം പഞ്ഞിട്ടുണ്ട്. 2017 ൽ ആട് 2 എന്ന സിനിമയിൽ ചെറിയ കഥാപാത്രമായി താരം എത്തിയിരുന്നു. പിന്നീട് 2018 ൽ പഴയൊരു ബോബ് കഥ എന്ന സിനിമയിലും, 2019 തിമിരം എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു കിടിലൻ മോഡലിസ്റ്റ് കൂടിയാണ് അമേയ. തന്റെ തൊഴിൽ മോഡലിംഗ് ആണെന്നും അതിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയതെന്നും അമേയ പറഞ്ഞിട്ടുണ്ട്. താരത്തിന് ഇഷ്ടപ്പെട്ട കോസ്റ്റ്യൂം ഡ്രസ്സ് മേക്ക് ഓവർ ഒക്കെ ഉപയോഗിച്ചട്ടാണ് ഫോട്ടോഷൂട്ട് ചെയ്യുന്നത്. അത് തന്റെ ഔദ്യോഗിക ജീവിതമാണെന്നും താരം പറഞ്ഞിട്ടുണ്ട്. താരം വളരെ ബോൾഡായിട്ടുള്ളതും ഹോട്ട് ആന്റ് സെക്സിയായിട്ടുള്ള ചിത്രങ്ങളിട്ട് പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. പലപ്പോഴും താരത്തിന് അതിന്റെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. എന്നാൽ താൻ മാത്രമല്ല ഇങ്ങനെയുള്ള ഫോട്ടോഷൂട്ട് ചെയ്യുന്നതെന്നും തന്നെ മാത്രം ജഡ്ജ് ചെയേണ്ട ആവിശ്യമില്ലെന്നും പല മാധ്യമങ്ങളിലൂടെയും താരം പറഞ്ഞിട്ടുണ്ട്.

എന്നാൽ തന്നെ വിമർശിക്കുന്ന ആളുകളെ പോലെ തന്നെ സ്നേഹിക്കുന്നവരുമുണ്ടെന്നും തനിക്ക് അതിൽ ഒരുപ്പാട് സന്തോഷമാണെന്നും താരം പറഞ്ഞിരിക്കുന്നു. തന്റെ ചിത്രങ്ങൾക്ക് മാത്രമല്ല അതിന്റെ ക്യാപ്ഷനുകൾക്കും ആളുകൾ ഒരുപ്പാട് പ്രധാന്യം കൊടുക്കുന്നുണ്ട്. ഇപ്പോൾ ഇതാ വീണ്ടും ആരാധകരെ കിടിലം കൊള്ളിച്ചു കൊണ്ട് സ്റ്റൈലിഷായിട്ടുളള അമേയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് . യദു വേണു ഗോപാൽ ക്യാമറയിൽ പകർത്തിയ ഹോട്ടസ്റ്റ് ആന്റ്സ്റ്റൈലിഷ് ചിത്രങ്ങളായിരുന്നു അമേയയുടേത്. ശ്രദ്ധേയമായ മലയാള ക്യാപ്ഷനിലൂടെയാണ് അമേയ തന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. മലയാളം ക്യാപ്ഷൻ താരം അധികം ഉപയോഗിക്കാറില്ലാ എന്നാൽ ഉപയോഗിക്കാറുള്ള ക്യാപ്ഷനുകൾ ആളുകൾ ശ്രദ്ധിക്കാറുമുണ്ട്.