അവാർഡ് വാങ്ങാൻ കുടുംബത്തോടൊപ്പമെത്തി അമ്പിളി ദേവി.. ഇതാണ് യഥാർത്ഥ സ്നേഹത്തിന്റെ വിജയമെന്ന് ആരാധകർ…!!! | ambili devi

ജീവിതത്തിൽ തനിക്ക് ലഭിച്ച വലിയ അംഗീകാരം സ്വീകരിക്കാൻ വേണ്ടി കുടുംബത്തോടൊപ്പമെത്തി പ്രിയതാരം അമ്പിളി ദേവി. മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ്ഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ താരമാണ് അമ്പിളി ദേവി. ഒട്ടനവധി മലയാളം സിനിമകളിലും സീരിയലുകളിലും അന്യഭാഷാ സീരിയലുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച അമ്പിളി ദേവിയെ എല്ലാവർക്കും വളരെ ഇഷ്ടമാണ്.

അഭിനയരംഗത്ത് മാത്രമല്ല നൃത്തരംഗത്തും അമ്പിളി ദേവി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നൃത്തമത്സരങ്ങളുടെ വിജയിയായി നിറഞ്ഞുനിന്ന അമ്പിളി ദേവി തന്റെ നൃത്തത്തിൽ കൂടെ തന്നെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ താരം കൂടിയാണ് അമ്പിളി ദേവി. പ്രതിസന്ധികൾക്ക് മുൻപിൽ തളരാതെ, ജീവിതത്തോട് പൊരുതിവിജയിക്കാൻ അമ്പിളിക്ക് കഴിഞ്ഞു.

രണ്ടു വിവാഹങ്ങളിലായി രണ്ട് ആൺകുട്ടികൾ അമ്പിളിക്കുണ്ട്. വിവാഹജീവിതങ്ങളിൽ നടന്ന തകർച്ചയും വിവാഹമോചനവും, അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും എല്ലാം ധൈര്യത്തോടെ നേരിട്ട് തന്റെ കുഞ്ഞുങ്ങളെ സുരക്ഷിതമായി പൊന്നുപോലെ നോക്കി അമ്പിളി. അച്ഛനില്ലാത്ത സങ്കടമറിയിക്കാതെ മക്കളെ വളർത്തി സമൂഹത്തിന് മാതൃകയായി ജീവിക്കുന്ന താരം തനിക്ക് ലഭിച്ച അവാർഡ് വാങ്ങാൻ വേണ്ടി എത്തിയപ്പോൾ അച്ഛനെയും അമ്മയെയും കുഞ്ഞുങ്ങളെയും കൂടെ കൂട്ടിയിരുന്നു. അമ്പിളി ദേവി അവാർഡ് വാങ്ങാനെത്തിയ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഒരുപാട് പ്രേക്ഷകരാണ് അമ്പിളി ദേവിക്കും ഫാമിലിക്കും ആശംസകളുമായി എത്തിയിട്ടുള്ളത്. ഇത്രയും സ്നേഹമുള്ള ഒരു അമ്മയുടെ മക്കളായി ജനിക്കാൻ കഴിഞ്ഞതിൽ അമ്പിളീ ദേവിയുടെ മക്കൾ ഭാഗ്യവാന്മാരാണെന്നും പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്. നൃത്തവും നൃത്താധ്യാപനവും അഭിനയവുമായി ജീവിതം മുൻപോട്ടു പോകുമ്പോഴാണ് അമ്പിളിയെ തേടി ഈ അവാർഡ് എത്തിയത്. അമ്പിളി ദേവിക്ക് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്നും ഇനിയും ഒരുപാട് അംഗീകാരങ്ങൾ ലഭിക്കാൻ അമ്പിളി ദേവിക്ക് കഴിയട്ടെ എന്നുമാണ് പ്രേക്ഷകർ അമ്പിളിയോട് പറഞ്ഞിട്ടുള്ളത്.

Rate this post