ബീച്ചിൽ പരസ്പരം പ്രണയിച്ച് പ്രേക്ഷകരുടെ പ്രിയതാരം അമ്പാടി അർജുനനും അലീന ടീച്ചറും..!! സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ദൃശ്യങ്ങൾ വൈറലാകുന്നു..!! | ambadi aleena teacher latest reels goes viral malayalam

ambadi aleena teacher latest reels goes viral malayalam : ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകഹൃദയങ്ങളിലേക്ക് കടന്നു വരിക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ കാര്യത്തെ വളരെ എളുപ്പമാക്കി തീർത്ത ഒരു നടനാണ് നിഖിൽ നായർ. അമ്മയറിയാതെ എന്ന പരമ്പരയിലെ അമ്പാടിയായി പ്രേക്ഷകർക്കും മുൻപിൽ എത്തിയ നിഖിൽ ഇന്ന് പ്രേക്ഷകഹൃദയങ്ങളിൽ വലിയ സ്ഥാനമാണ് നേടിയിരിക്കുന്നത്. അലീന ടീച്ചറുടെയും അമ്പാടി അർജുനന്റെയും പ്രണയം കാണാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്.

ഇരുവരും തമ്മിലുള്ള ജോഡിയെക്കുറിച്ച് വളരെ ഇഷ്ടത്തോടെയാണ് ആരാധകർ പറയാറുള്ളത്. ഇവരുടേതായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെടുന്ന ഓരോ വീഡിയോകളും നിമിഷനേരം കൊണ്ടാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാറുള്ളത്. പരമ്പരയിലെ കഥാ മുഹൂർത്തങ്ങൾക്ക് വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. പരമ്പരയിൽ അമ്പാടി അർജുനന്റെ നായികയായ അലീന ടീച്ചറായി വേഷമിടുന്നത് ശ്രീതു കൃഷ്ണയാണ്. പരമ്പരകളിലൂടെ മാത്രമല്ല മോഡലിംഗ് മേഖലയിലും സജീവ സാന്നിധ്യമാണ് നിഖിൽ നായർ. മലയാളത്തിൽ കൂടാതെ മറ്റു ചില ഭാഷകളിലും താരം പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്.

ambadi aleena teacher latest reels goes viral malayalam

ഇപ്പോഴിതാ അലീന ടീച്ചറുടെയും അമ്പാടിയുടെയും പുതിയ ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത്. ഷൂട്ടിങ്ങിനിടയിൽ പകർത്തിയ മറ്റൊരു വീഡിയോയാണിത്. ഇരുവരും ഒന്നിച്ച് ബീച്ചിൽ ഉല്ലസിക്കുകയും പ്രണയം പങ്കിടുകയും ചെയ്യുന്ന ഒരു വീഡിയോ ആണിത്. അലീന ടീച്ചർ നല്ല മനോഹരിയായി സാരിയുടുത്ത് അമ്പാടിയോട് ബീച്ചിൽ സമയം ചിലവിടുന്നത് കാണുമ്പോൾ ആരാധകർ വളരെയധികം സന്തോഷം തോന്നുന്നു.

ഇത് സ്വപ്നമാണോ എന്നാണ് അധികമാളുകളും ചോദിക്കുന്നത്. അലീനയുടെയും അമ്പാടിയുടെയും കല്യാണം ഇനിയും വെച്ച് നീട്ടരുത് എന്ന ചില അഭ്യർത്ഥനകളും കമന്റുകളിൽ കാണാം. നീരജ എന്ന എഴുത്തുകാരിയുടെ മകളായി ആണ് പരമ്പരയിലേക്ക് അലീന കടന്നുവരുന്നത്. അവിടെ നിന്നുമാണ് പരമ്പരയിൽ പിന്നീട് പല വഴിത്തിരിവുകളും സംഭവിച്ചത്. ഇപ്പോൾ അമ്പാടിയുടെയും അലീന ടീച്ചറുടെയും പ്രണയത്തിലൂടെ ആണ് കഴിഞ്ഞ കുറച്ചു നാളുകളായി പരമ്പര മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ അലീന ടീച്ചർക്ക് നേരിടേണ്ടിവരുന്ന നിരവധി പ്രശ്നങ്ങളും കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.Shoot mode, Alina, ambadi എന്ന് മാത്രമാണ് വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

Rate this post