
ഓട്ടു പാത്രങ്ങൾ വെട്ടി തിളങ്ങാൻ ഇനി വെറും പത്തു സെക്കന്റ് മാത്രം മതി!! ഈ ഒരു ട്രിക്ക് പ്രയോഗിച്ചു നോക്കൂ!! അത്ഭുതം കണ്ടറിയാം | Amazing Tricks using Bricks
Amazing Tricks using Bricks Malayalam : പണ്ടുകാലം തൊട്ടുതന്നെ ഓട്ടുപാത്രങ്ങൾ ഉപയോഗിക്കുന്നത് മലയാളികളുടെ ഒരു ശീലം തന്നെയാണ്. ഓട് ഉപയോഗിച്ച് നിർമ്മിച്ച നിലവിളക്കും, കിണ്ടിയും,തട്ടുകളും,സാധാരണ വിളക്കുമെല്ലാം കാഴ്ചയിൽ വളരെയധികം ഭംഗിയാണ് എങ്കിലും അവയിൽ ക്ലാവ് പിടിച്ചു കഴിഞ്ഞാൽ എങ്ങനെ വൃത്തിയാക്കണം എന്നതിനെപ്പറ്റി പലർക്കും ധാരണയില്ല. അതിനായി കടയിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ പൊടികൾ ഉപയോഗിച്ചാലും വിളക്കിന്റെ ഭംഗി കുറഞ്ഞുപോകും എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ലഭിക്കാറുമില്ല.
എന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി ഓട്ടുപാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആവശ്യമായിട്ടുള്ളത് ഇഷ്ടിക പൊടിയും നാരങ്ങയും മാത്രമാണ്. ആദ്യം തന്നെ ഇഷ്ടിക ഒരു ഹാമറോ മറ്റോ ഉപയോഗിച്ച് നല്ലതുപോലെ അടിച്ചു പൊട്ടിക്കുക. അതിൽനിന്നും ലഭിക്കുന്ന തരിയെല്ലാം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് അല്പം നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളിൽ ഈ ഒരു പേസ്റ്റ് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് അല്പനേരം സെറ്റ് ആകാനായി വയ്ക്കാവുന്നതാണ്. ഈയൊരു കൂട്ടിന്റെ എഫക്ട് അറിയാനായി കുറച്ചുനേരം കഴിയുമ്പോൾ തന്നെ പാത്രത്തിന്റെ ഒരു ഭാഗം ചെറുതായി ഒന്ന് തുടച്ചു നോക്കാവുന്നതാണ്. കുറച്ചു കഴിഞ്ഞു ഒരു സ്ക്രബർ ഉപയോഗിച്ച് ഒന്നുകൂടി കഴുകിയെടുക്കുകയാണെങ്കിൽ പാത്രങ്ങൾ കൂടുതൽ വെട്ടി തിളങ്ങുന്നത് കാണാം.
ഇനി വീട്ടിൽ ഇഷ്ടിക ഇല്ല എങ്കിൽ ഉപയോഗിക്കാവുന്ന മറ്റൊരു സാധനമാണ് ചെറിയ മൺ ചിരാദിന്റെ വിളക്കുകൾ. മണ്ണിൽ നിർമ്മിച്ചെടുക്കുന്ന ഇത്തരം വിളക്കുകൾ പൊട്ടിച്ച് അതിന്റെ പൊടിയും നാരങ്ങാനീരും ചേർത്തും ഈയൊരു മിശ്രിതം തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് തേച്ച് അല്പനേരം സെറ്റ് ആകാനായി വയ്ക്കുമ്പോഴാണ് പാത്രങ്ങൾക്ക് കൂടുതൽ ഭംഗി ലഭിക്കുക. ഈയൊരു രീതി പരീക്ഷിക്കുന്നത് വഴി എത്ര പഴകിയ ഓട്ടുപാത്രങ്ങളും വെട്ടി തിളങ്ങും എന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Amazing Tricks using Bricks