മഞ്ഞ ഷറാറയിൽ ട്രെഡിഷണൽ ലുക്കിൽ തിളങ്ങി അമല പോൾ|Amala Paul Stunning looks in Yellow

Amala Paul Stunning looks in Yellow Malayalam : മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളുമായി വലിയ തിരക്കിലാണ് അമല പോൾ. കഴിഞ്ഞ ദിവസമാണ് അമലയുടെ ഏറ്റവും പുതിയ ചിത്രമായ ടീച്ചർ പുറത്തിറങ്ങിയത്. ഫഹദ് ഫാസിലിനൊപ്പം കേന്ദ്ര കഥാപാത്രമായെത്തിയ ‘ഒരിന്ത്യൻ പ്രണയ കഥ ‘ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ആളാണ് അമല. സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണയുള്ള താരം തന്റെ വിശേഷങ്ങളും

ചിത്രങ്ങളും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വയറൽ ആയിരിക്കുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ്. ജമന്തി പൂവ് പോലെ മഞ്ഞ നിറത്തിൽ ഉള്ള ഷറാറ അണിഞ്ഞാണ് അമല ചിത്രത്തിൽ എത്തിയത്. മോഡേൺ ലുക്കിൽ കൂടുതലും പ്രത്യക്ഷപ്പെടുന്ന അമലയുടെ എത്തിനിക് ലുക്ക്‌ ആരാധകർ അടിപൊളി ആണെന്നാണ് പറയുന്നത്. അമല ധരിച്ച ഷറാറ ഡിസൈൻ

ചെയ്തിരിക്കുന്നത് കൊച്ചിയിലെ തന്നെ പ്രമുഖ ഡിസൈനിങ്ങ് ഹൗസ് ആയ ടി ആൻഡ് എം സിഗ്നേച്ചറാണ്. ഷറാറക്ക് എലഗൻറ് ലുക്ക്‌ നൽകുന്നതിനായി പ്ലയിൻ വസ്ത്രത്തിൽ മികച്ച എബ്രോയ്ഡറി വർക്ക് നൽകിയിട്ടുണ്ട്. കൂടാതെ ഡിസൈനർ ആഭരണങ്ങൾ കൂടി ചേർന്നപ്പോൾ അമലയുടെ ലുക്ക്‌ അതിന്റെ പൂർണതയിൽ എത്തി. തന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് ഷറാറയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. താരത്തിന്റെ ബന്ധുവായ റെയ്ച്ചലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. എറണാകുളം മരട് സ്വദേശി ആയ

സിബിന്‍ സെബാസ്റ്റ്യനാണ് റെയ്ച്ചലിന്റെ വരൻ. ‘എന്റെ കുഞ്ഞനുജത്തി വളർന്നിരിക്കുന്നു. അവളുടെ ജീവിതത്തിലെ അടുത്തഘട്ടം ഏറെ അഭിമാനത്തോടെ ആണ് ഞാന്‍ ഇപ്പോൾ നോക്കി കാണുന്നത്. റെയ്ച്ചലിന്റെ വരൻ സിബിൻ എന്റെ അടുത്ത സുഹൃത്തായ റിച്ചാർഡിന്റെ സഹോദരൻ കൂടിയാണ്. അത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു.’’ എന്ന് വിവാഹച്ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് അമല പോൾ കുറിച്ചു.

Rate this post