ഒരു അന്യഭാഷ നടന്റെ ബാല്യകാലത്തെ ചിത്രമാണ് ഇപ്പോൾ നിങ്ങൾ കാണുന്നത്😮ആക്ഷൻ രംഗങ്ങൾ കൊണ്ടും നൃത്തം കൊണ്ടും ആരാധകരെ കയ്യിലെടുത്ത ഈ നായകൻ ആരെന്ന് മനസ്സിലായോ

ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യം ഏറെ ശ്രദ്ധേയമാണ്. പല രാജ്യങ്ങളിലും ഒരു ഭാഷ മാത്രമുള്ളപ്പോൾ ഇന്ത്യയിൽ മാത്രം 21 ഓളം സംസാര ഭാഷകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സിനിമ മേഖലകളും വ്യത്യസ്ത ഭാഷകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, ഇന്ത്യൻ സിനിമ ആരാധകർ തങ്ങളുടെ ഭാഷക്കപ്പുറം അന്യഭാഷ സിനിമകളും ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ച് മലയാള സിനിമ ആരാധകർ, അന്യഭാഷ നടി നടന്മാരെയും ഏറെ ഇഷ്ടപ്പെടുന്നവരും ആരാധിക്കുന്നവരുമാണ്.

മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു അന്യഭാഷ നടന്റെ ബാല്യകാലത്തെ ചിത്രമാണ് ഇപ്പോൾ നിങ്ങൾ കാണുന്നത്. ഈ ചിത്രം നോക്കി ഇത് ആരാണെന്ന് കണ്ടെത്തുന്നത് വളരെ പ്രയാസകരമായിരിക്കും. എങ്കിലും, നിങ്ങൾ ഒന്ന് ശ്രമിച്ചു നോക്കുക. ഈ ചിത്രം കാണുമ്പോൾ ഏത് നായകന്റെ മുഖമാണ് നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത് എങ്കിൽ അത് കമന്റ് ബോക്സിൽ സൂചിപ്പിക്കുക.

തന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ടും നൃത്തം കൊണ്ടും ആരാധകരെ കയ്യിലെടുത്ത തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ കാണുന്നത്. ഇന്ന് ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നായകന്മാരിൽ ഒരാളായ അല്ലു അർജുന്, ഇന്ന് ഇന്ത്യയെമ്പാടും വലിയൊരു ആരാധക സമൂഹം ഉണ്ട്. മലയാളത്തിൽ ഏറെ ലാഭം കൊയ്ത ഡബ്ബിങ് സിനിമകളും അല്ലു അർജുന്റെതുതന്നെ ആയിരിക്കാം.

1985-ൽ പുറത്തിറങ്ങിയ ‘വിജേത’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ അല്ലു അർജുൻ, 2003-ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രത്തിലാണ് ആദ്യമായി നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട്, ‘ആര്യ’, ‘ബണ്ണി’, ‘ഹാപ്പി’, ‘ബദ്രിനാഥ്’, ‘അല വൈകുണ്ഡാപുരം’, ‘പുഷ്പ : ദി റൈസ്’ തുടങ്ങിയ നിരവധി ചിത്രങ്ങൾ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് അല്ലു അർജുൻ.