ഞങ്ങൾ പരസ്പരം പാപ്പു എന്ന് തന്നെയാണ് വിളിക്കാറുള്ളത്…കുട്ടിക്കുറുമ്പുകളും തമാശകളുമായി സജിനും ആലീസ് ക്രിസ്റ്റിയും…!! | ALICE CHRISTY

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് കൃസ്റ്റി.
പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ വേഷം ചെയ്യുകയും ജനപ്രീതി പിടിച്ചു പറ്റുകയും ചെയ്തു. പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് നിലവിൽ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.താരം തന്റെ അഭിനയവും, പുതിയ ജീവിതവും തങ്ങളുടെ യൂട്യൂബ് വിശേഷങ്ങളുമായി എല്ലായിപ്പോഴും തിരക്കിൽ ആണ്. താരം വിവാഹദിനത്തോടനുബന്ധിച്ചാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നത്.

വൻ പ്രതികരണമാണ് ദിവസേന താരത്തിന്റെ യൂട്യൂബ് ചാനലിന്. വിവാഹത്തിനുശേഷം ആലീസിന്റെ ഭർത്താവ് സജിൻ സജിയും ആലീസിന്റെ യൂട്യൂബ് ചാനലിന് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. കൊറോണ സമയത്തെ വിവാഹമായിരുന്നതിനാൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്തത്. ആലീസും സജിനും തമ്മിലുള്ളത് ഒരു പ്രണയവിവാഹം അല്ല. മറിച്ച് വീട്ടുകാർ ഉറപ്പിച്ച വിവാഹം തന്നെയായിരുന്നു. പക്ഷേ ഇരുവരുടെയും സ്നേഹവും കുട്ടികുറുമ്പുകളും കാണുമ്പോൾ പ്രേക്ഷകരും ആദ്യം ചിന്തിക്കുന്നത് ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന് തന്നെയാണ്. വിവാഹം തീരുമാനിച്ച് ഒന്നര വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

ഇത്തരം കാര്യങ്ങളെല്ലാം താരവും ഭർത്താവും സജിനും യൂട്യൂബ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ പറയുന്നുണ്ട്. സജിൻ ആലീസിനെ പറ്റി പറയുന്നത് വളരെ നർമ്മരൂപേണയാണ് .അവൾക്ക് എല്ലാത്തിനും വളരെ വൃത്തിയാണെന്നാണ് സജിൻ ആലീസിനെ പറ്റി പറയുന്നത്. എനിക്ക് എല്ലാ കാര്യങ്ങളിലും വളരെ ഓർമയുണ്ടെങ്കിലും ചെറിയ കാര്യങ്ങളായ മൊബൈൽ പോലെയുള്ള വസ്തുക്കൾ എവിടെയാണെന്ന് മറന്നു പോകുമെന്ന് ആലീസ് പറയുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും വികാരവിചാരങ്ങൾ രണ്ടു വഴിക്കാണെന്നും അടി ഉണ്ടാക്കിയാലും അത് നിമിഷ നേരം കൊണ്ട് തന്നെ മറന്ന് എല്ലാം ശരിയാകും എന്നും ഇരുവരും പറയുന്നു.വിവാഹശേഷം ഹണിമൂൺ പോകാൻ പറ്റിയിട്ടില്ല എന്നും, വിവാഹത്തിന്റെ തിരക്കുകൾ ഷൂട്ടിംഗ് മുടക്കിയിരുന്നു പിന്നീട് തിരക്കാണെന്നും താരം പറയുന്നുണ്ട്.എനിക്ക് മറ്റുള്ളവർ മേക്കപ്പ് ചെയ്തു തരുന്നത് ഇഷ്ടമല്ല എന്നും എനിക്ക് സ്വന്തം മേക്കപ്പ് ചെയ്യുന്നതാണ് ഇഷ്ടം എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്, ഇതിനെല്ലാം മറുപടിയായി ട്രോളുകയാണ് സജിൻ.

ഞങ്ങൾ പരസ്പരം ഇരുവരും പാപ്പു എന്നാണ് അഭിസംബോധന ചെയ്യാറുള്ളത് എന്നും താരം പറയുന്നു. ഇവരുടെയും ഇന്റർവ്യൂവിൽ ഇരുവരുടെയും ഇഷ്ടങ്ങളെക്കുറിച്ചും അവതാരിക ചോദിക്കുന്നുണ്ട്.ഇച്ചായന് നാടൻ ഫുഡാണ് ഇഷ്ടം എന്നും എനിക്ക് ബർഗർ പോലുള്ള ഭക്ഷണങ്ങളാണ് ഇഷ്ടം എന്നും ആലീസ് പറയുന്നുഇച്ചായന്റെ മൂക്കും മുടിയും ആണ് എനിക്ക് ഏറ്റവും ഇഷ്ടമെന്ന് ആലിസ് പറയുന്നുണ്ട്, വാതോരാതെ സംസാരിക്കുന്ന ആലീസിനെയാണ് തനിക്ക് ഇഷ്ടമെന്ന് സജിനും മറുപടി പറയുന്നു. അതുപോലെ സജിന്റെ ഫോർമൽ ഡ്രസ്സും കാഷ്വൽ ഡ്രസ്സും ആണ് ആലീസിന് ഇഷ്ടമെന്ന് ആലീസ് പറയുന്നു. എന്നാൽ സാരിയുടുത്ത അലീനയാണ് തനിക്ക് ഇഷ്ടമെന്ന് തമാശ രൂപേണ സജിൻ പറയുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ താരത്തിന് വരുന്ന ഗോസിപ്പുകളെ കുറിച്ചും ആലീസ് വാചാലയാകുന്നു.

Rate this post