സെമി ഫൈനൽ എതിരാളി ഇന്ത്യ ഞാൻ ഹാപ്പി : മത്സര ശേഷം അലക്സ്‌ ഹെയിൽസ് പറഞ്ഞത് കേട്ടോ??

ക്രിക്കറ്റ്‌ ലോകം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് രണ്ടാം സെമി ഫൈനൽ മാച്ചിൽ 10 വിക്കെറ്റ് തോൽവി വഴങ്ങി നാണംകെട് റെക്കോർഡ് തലയിലായി ഇന്ത്യൻ ടീം .ജയത്തോടെ വേൾഡ് കപ്പ് ഫൈനലിൽ പാകിസ്ഥാൻ എതിരെ ഇംഗ്ലണ്ട് കളിക്കും.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 168 റൺസ് മാത്രം നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് സംഘം ജയത്തിലേക്ക് എത്തിയത് വെറും 17 ഓവറിൽ. ഒന്നാം ഓവർ മുതൽ അറ്റാക്കിങ് ശൈലിയിൽ കളിച്ച ഇംഗ്ലണ്ട് സംഘം ഇന്ത്യൻ ബൌളിംഗ് നിരയെ തരിപ്പണമാക്കിയാണ് 10 വിക്കെറ്റ് റെക്കോർഡ് ജയത്തിലേക്ക് എത്തിയത്.49 ബോളിൽ 9 ഫോറും 3 സിക്സ് അടക്കം ജോസ് ബട്ട്ലർ 80 റൺസിലേക്ക് എത്തിയപ്പോൾ അലക്സ്‌ ഹെയിൽസ് 47 ബോളിൽ നിന്നും മാത്രം ഏഴ് സിക്സും നാല് ഫോർ അടക്കം 86 റൺസ് നേടി. അലക്സ്‌ ഹെയിൽസ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.

മത്സര ശേഷം തന്റെ ഈ മികച്ച ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് ഹെയിൽസ് വാചാലനായി. സെമി ഫൈനലിൽ ശക്തരായ ഇന്ത്യക്ക് എതിരെ ഇത്തരം ഒരു ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ ഹെയിൽസ് സന്തോഷം രേഖപെടുത്തി.’ തീർച്ചയായും ഇത് വളരെ മഹത്തായ അവസരം, ഒരു ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യ, ഞാൻ കളിച്ച രീതിയിൽ ശരിക്കും സന്തോഷമുണ്ട്, കൂടാതെ മാച്ചിൽ പ്രത്യേകിച്ച് പവർപ്ലേയിൽ ബാറ്റ് ചെയ്യാനുള്ള ഏറ്റവും മികച്ച ഗ്രൗണ്ടുകളിൽ ഒന്നാണിത്, നല്ല പ്രതലവും നല്ല ക്രിക്കറ്റ് ഷോട്ടുകൾക്ക് വലിയ മൂല്യവുമാണ്, എനിക്ക് നല്ല ഓർമ്മകളുള്ള ഗ്രൗണ്ടാണിത്, ഇവിടെ ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നു. “അലക്സ്‌ ഹെയിൽസ് അഭിപ്രായം വ്യക്തമാക്കി

“ഞാൻ വീണ്ടും ഒരു ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അതിനാൽ അവസരം ലഭിക്കുന്നത് വളരെ സവിശേഷമായ ഒരു വികാരമാണ്, ഞാൻ ഒരുപാട് സമയം സ്‌നേഹിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് (ഓസ്‌ട്രേലിയ) ഇന്ന് രാത്രി എന്റെ കരിയറിലെ ഏറ്റവും മികച്ച രാത്രികളിൽ ഒന്നാണ്. . ജോസ് അവിശ്വസനീയമായിരുന്നു.” താരം തുറന്ന് പറഞ്ഞു.