അലൻ സൗസ ,ബ്രസീലിന്റെ സൂപ്പർ താരം .

കിടിലൻ സ്പൈക്കുകളുമായി കളം നിറഞ്ഞു കളിക്കുന്ന ബ്രസീലിയൻ ഓൾ റൗണ്ടർ ,ബ്രസീൽ തലസ്ഥാനമായ റിയോ ഡി ജനിറയിൽ ജനിച്ച താരം 2012 ൽ ബ്രസീലിയൻ ക്ലബ് ഒളിമ്പിക്കോയിലൂടെയാണ് പ്രൊഫഷണൽ വോളിയിലേക്ക് കടന്നു വരുന്നത് ,അടുത്ത സീസണിൽ ചാംപ്യൻക്ലബ്‌ സദാ ക്രൂസേരിയോയുടെ ഭാഗമായി അലൻ ,നാല് വർഷക്കാലം ക്രൂസേരിയോയുടെ താരമായിരുന്ന അലൻ അവർക്കുവേണ്ടി 2015 ൽ ലോക ക്ലബ് ചാംപ്യൻഷിപ്പും മൂന്നു പാൻ അമേരിക്കൻ കിരീടവും നേടിക്കൊടുത്തു , തുടർന്ന് സാവോ പോളോയിലേക്ക് മാറിയ അലൻ ഈ വര്ഷം വീണ്ടും സദാ ക്രൂസേറിയോയിൽ എത്തി , നാഷണൽ ടീമിൽ സ്ഥിരമായി സ്ഥാനം ലഭിക്കാതിരുന്ന അലൻ കാത്തിരുന്ന പോരാട്ടമായിരുന്നു കഴിഞ്ഞ ലോക ചാംപ്യൻഷിപ് ,

ബ്രസീലിന്റെ മൂന്നാം ലോക കിരീടം അലനിലൂടെയാണ് ലോകത്തെ ഒന്നാം നമ്പർ ടീം നേടിയെടുത്തത് ,ബ്രസീൽ സൂപ്പർ ലീഗിലെയും , സൗത്ത് അമേരിക്കൻ ചാംപ്യൻഷിപ്പിലെയും തകർപ്പൻ പ്രകടനമാണ് വാലാസ് എന്ന വമ്പൻ താരത്തെ മറികടന്നു അലന് ടീമിൽ സ്ഥാനം നേടിക്കൊടുത്തത് ,ഇരു കൈകളും വായുവിൽ വിടർത്തി പറന്നുയരുന്ന അലന്റെ സ്മാഷുകൾ എതിർ പ്രതിരോധത്തെ സ്പർശിക്കാതെ പലപ്പോഴും കോർട്ടിൽ മുത്തമിടും , ഇക്കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ 165 പോയന്റുകൾ സ്വന്തം പേരിലാക്കിയാണ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരമായി അലൻ മാറിയത് ഇതിൽ പത്തു ബ്ലോക്കുകളും പതിനഞ്ചു മറുപടിയില്ലാത്ത സർവുകളും പെടും , ഇനി വരുന്ന ചാംപ്യൻഷിപ്പുകളിൽ ബ്രസീലിയൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാവും അലൻ സൗസ എന്നത് ഉറപ്പാണ് . അലന്റെ കിടിലൻ അറ്റാക്കുകൾ കാണാം . വോളി ലൈവ് .

We would like to show you notifications for the latest news and updates.
Dismiss
Allow Notifications