രാഹുലിനും രോഹിതിനും പേടിയാണ് 😳😳😳ചൂണ്ടികാട്ടി അക്തർ

ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നേ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇന്ത്യൻ ടീമിലെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ആയിരുന്നു ആശങ്ക ജനിപ്പിച്ചിരുന്നത്. ജസ്‌പ്രീത് ബുംറയുടെ അഭാവം ബൗളിംഗ് പ്രകടനത്തെ ബാധിക്കുമോ എന്നതായിരുന്നു പ്രധാന ആശങ്ക. എന്നാൽ, ലോകകപ്പിൽ ഇപ്പോൾ ഇന്ത്യയുടെ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ, രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ബൗളിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

അതേസമയം, ബാറ്റിംഗ് ഡിപ്പാർട്ട്മെന്റ് അൽപ്പം ആശങ്ക പകരുന്നു. ഇന്ന് നടന്ന നെതർലൻഡ്സസിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർ അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നെങ്കിലും, നെതർലൻഡ്സ്‌ താരതമ്യേനെ ചെറിയ ടീം ആയതിനാൽ, വലിയ ടീമുകൾക്ക് എതിരെ വരുന്ന മത്സരങ്ങളിലും ഈ പ്രകടനം ബാറ്റർമാരിൽ നിന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാൻ ആകില്ല.

അതിന്റെ പ്രധാന കാരണം, പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലി ഒഴികെയുള്ള ഇന്ത്യൻ ബാറ്റർമാരെല്ലാം വലിയ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ ഇപ്പോൾ നടന്ന രണ്ട് മത്സരങ്ങളിലും, രണ്ടക്കം കാണുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാനെതിരായ മത്സരത്തിൽ 4 റൺസ് എടുത്ത രാഹുൽ, നെതർലൻഡ്സിനെതിരെ 9 റൺസ് മാത്രമാണ് സ്കോർ ചെയ്തിരിക്കുന്നത്.

ഇപ്പോൾ, ഇക്കാര്യം വിശദമായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഇതിഹാസം ഷൊയ്ബ് അക്തർ. “കെഎൽ രാഹുലിന്റെ പ്രശ്നം അവർ ഫോക്കസ്ഡ് ആവുന്നതാണ്. അവൻ അതിൽ അകപ്പെട്ടിരിക്കുന്നു. അത് വളരെയധികം ദോഷം ചെയ്യും, അതുകൊണ്ട് തന്നെ അവൻ അതിൽ നിന്ന് പുറത്തേക്ക് വരേണ്ടതുണ്ട്,” ഷൊയ്ബ് അക്തർ പറഞ്ഞു. ക്യാപ്റ്റൻ രോഹിത് ശർമ്മ കൂടുതൽ ശ്രദ്ധ പുലർത്തണം എന്നും, ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട് എന്നും അക്തർ പറഞ്ഞു