കോട്ടകാക്കുന്ന ഭൂതം .

0

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പ്രതിരോധത്തിലെ വന്മതിലാണ് തിരുവനന്തപുരം സ്വദേശിയായ അഖിൻ ജാസ് , തുടർച്ചയായ വർഷങ്ങളിൽ കേരളത്തിന്റെ കുപ്പായമണിയുന്ന ഈ ബിപിസിഎൽ കൊച്ചിയുടെ ഇന്റർനാഷണൽ താരം .

തമിഴ് നാടിനു വേണ്ടി ദേശീയ ചാംപ്യൻഷിപ്പുകളിൽ കളത്തി ലിറങ്ങിയാണ് അഖിൻ ദേശീയ ചാമ്പ്യൻഷിപ്പ് വേദിയിലേക്ക് കാലെടുത്തുവെച്ചതു പിന്നീട് തുടർച്ചയായ ഏഴു വര്ഷം ബ്ലോക്കറുടെ കുപ്പായം ഇ ഒന്നാം നമ്പർ കാരന്റേതാണ് , ശക്തമായ പ്രതിരോധവും , റീച്ചിൽ നിന്നുള്ള അറ്റാക്കുകളുമാണ് അഖിനെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നതു .

ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ശ്രീ :ശ്രീധരൻ സാറിന്റെ ചെന്നൈയിലുള്ള വോളിബോൾ അക്കാഡമിയിൽ നിന്ന് കളി പഠിച്ചിറങ്ങിയ അഖിൻ ഏതൊരു ആക്രമണത്തെയും നൊടിയിടകൊണ്ടു കൊണ്ട് പ്രധിരോധിക്കാൻ ശേഷിയുള്ള താരമാണ് ,2013 ൽ തമിഴ് നാട് സീനിയർ ടീമിനൊപ്പം ദേശീയ കിരീടം നേടിയ അഖിൻ ആ വർഷം ബിപിസിൽ കൊച്ചിയുടെ ഭാഗമായതോടു കൂടിയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ,

2014 ൽ കോഴിക്കോട് നടന്ന നാഷണൽ ഗെയിംസിൽ ആദ്യമായി കേരളത്തിന്റെ കുപ്പായമിട്ട അഖിന്റെ കൈക്കരുത്തിൽ കേരളം കുതിച്ചു കയറി പക്ഷേ സെമിയിൽ സർവീസസുമായി മത്സരിക്കുമ്പോൾ കാലിനു പരിക്ക് പറ്റിയത് കേരളത്തിന്റെ സ്വർണ്ണ മോഹങ്ങൾക്കാണ് മങ്ങലേൽപ്പിച്ചത് ,2015 ൽ ബാന്ഗ്ലൂരിൽ നടന്ന സീനിയർ ചാമ്പ്യൻഷിപ്പിലും പരിക്ക് വില്ലനായി അഖിന്റെ കൂടെയുണ്ടായിരുന്നു ഫൈനലിൽ റയിൽവേയോട് കേരളം തോൽക്കുമ്പോൾ പരിക്ക് വകവെക്കാനത്തെ കേരളത്തിന്റെ പ്രതിരോധം കാക്കാൻ അഖിൻ മുന്നിലുണ്ടായിരുന്നു.

പിന്നീട് നടന്ന എല്ലാ സീനിയർ ചാംപ്യൻഷിപ്പുകളിലും കേരളത്തിന്റെ കുപ്പായമിട്ട അഖിൻ ഒരുതവണ നായകനായി ഫെഡറേഷൻ കപ്പും കേരളത്തിന് നേടിത്തന്നു , ഇത്തവണ സന്തുലിതമായ ടീമിൽ അഖിന്റെ പ്രകടനം കൂടി ആശ്രയിച്ചിരിക്കും കേരളത്തിന്ന്റെ വിജയപ്രതീക്ഷകൾ .