ഇന്ത്യയിൽ ജനിച്ച് മുപ്പത് വയസ്സ് വരെ കാത്തിരുന്ന താരം 😱ഇപ്പോൾ ടെസ്റ്റ്‌ ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ

അജാസ് പട്ടേൽ ഈ ഒരു പേര് ഇന്ന് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം കയ്യടികൾ നേടുകയാണ്. ഏറെ ആവേശകരമായ ഇന്ത്യ :ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ 10 വിക്കറ്റുകൾ കരസ്ഥമാക്കിയാണ് അജാസ് പട്ടേൽ എന്ന ഇന്ത്യൻ വംശജൻ ചരിത്രം സൃഷ്ടിച്ചത്.രണ്ടാം ദിനത്തിൽ വീണ 6 ഇന്ത്യൻ വിക്കറ്റുകൾ അടക്കം ആകെ ഒന്നാം ഇന്നിങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തിയ അജാസ് പട്ടേൽ മുൻപ് ഈ നേട്ടം ടെസ്റ്റ്‌ ക്രിക്കറ്റിൽ സ്വന്തമാക്കിയ ജിം ലേക്കർ, അനിൽ കുംബ്ല എന്നിവർക്ക് ശേഷം ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തുന്നതായ ആദ്യത്തെ താരമായി മാറി. കൂടാതെ ഒരു കിവീസ് താരത്തിന്റെ ടെസ്റ്റ്‌ ഇന്നിങ്സിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇത് മാറി

മുപ്പത് വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു ആ ഇന്ത്യൻ വംശജന് ടെസ്റ്റ് ക്രിക്കറ്റില്‍ കിവീസിനായി അരങ്ങേറ്റം കുറിക്കാൻ. എന്നാല്‍ അരങ്ങേറ്റ മത്സരം തന്നെ ആ താരം മധുരമുള്ളതാക്കി. ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയമുറപ്പിച്ച് മുന്നേറിയ പാക്കിസ്ഥാനെ അപ്രതീക്ഷിത തകർച്ചയിലേക്കു തള്ളിവിട്ട മിടുക്കൻ സ്പിന്നറെ ലോകം ശ്രദ്ധിച്ച് തുടങ്ങി.


ഏഴുവിക്കറ്റെടുത്ത് അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന അഞ്ചാം ന്യൂസീലന്‍ഡ് താരമായി താരമായി തന്നെ മാറിയിരുന്നു. ചെറിയ കാലയളവ് കൊണ്ട് കിവി ആരാധകർ ഒരുപാട് സ്നേഹിച്ച ആ താരം തന്റെ ജന്മനാടിന് എതിരെ ടെസ്റ്റ് മത്സരം കളിക്കാൻ ഇറങ്ങുമ്പോൾ ന്യൂസിലാന്റ് സ്പിൻ പടയെ നയിക്കുന്നത് അവൻ തന്നെയാണ് :അജാസ് പട്ടേൽ

അജാസ് പട്ടേൽ ജനിച്ചത് ഇന്ത്യയിലെ മുംബൈയിലാണ്. താരത്തിന് എട്ടു വയസ്സായപ്പോൾ കുടുംബമൊന്നാകെ ന്യൂസീലൻഡിലേക്കു അതിവേഗത്തിൽ കുടിയേറുകയായിരുന്നു. അവിടെ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ച താരത്തിന് ദേശീയ ടീം അരങ്ങേറ്റത്തിന് 30 വയസുവരെ കാത്തിരിക്കേണ്ടി വന്നു.”ഇന്ത്യ ഒരുക്കുന്ന സ്പിൻ പിച്ചിൽ അവർക്ക് എതിരെ കളിക്കുക ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എങ്കിലും ഒരു സ്പിന്നർ എന്ന നിലയിൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ ഇഷ്ട്ടപെടുന്നു – അജാസിന്റെ വാക്കുകളിൽ ഉണ്ട് ഏറ്റെടുക്കാൻ പോകുന്ന ദൗത്യത്തെക്കുറിച്ചുള്ള നല്ല ബോധം മുൻപ് പറഞ്ഞ ആ വാക്കുകളിൽ തന്നെ വ്യക്തമായിരുന്നു.