ജാഗ്രത റിഷാബ് നിന്നെ അവർ പുറത്താക്കും!!!മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാണ് വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ ഋഷബ് പന്ത്. നന്നായി കളിച്ചാലും ഇല്ലെങ്കിലും സ്ഥാനം കിട്ടുമെന്ന് കാര്യത്തിൽ ഉറപ്പാണ്. സമീപകാലങ്ങളിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന താരം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. താരം മോശം ഫോമിൽ ആയതിനാൽ അടുത്തകാലങ്ങളിൽ എല്ലാം മത്സരങ്ങളിലും പന്തിന് പകരം ദിനേശ് കാർത്തികിനെയാണ് ടീമിൽ ഉൾപ്പെടുത്തുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 പരമ്പരയിൽ താരം ടീമിലുണ്ടായിരുന്നു. എന്നാൽ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിന് അവസരം ലഭിക്കാതിരിക്കുന്ന താരത്തിന് അവസാനം മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.മത്സരത്തിൽ 14. പന്തുകളിൽ നിന്ന് 27 റൺസ് ആണ് താരം നേടിയത്. അതേസമയം മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഇപ്പോഴിതാ പന്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ.

ഒരു മുതിർന്ന താരത്തിനോട് പന്ത് ഉപദേശം തേടുന്നതാണ് നല്ലതെന്നും നന്നായി കളിച്ചില്ലെങ്കിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുമെന്നും അജയ് ജഡേജ പറഞ്ഞു. താരത്തിന്റെ വാക്കുകൾ വായിക്കാം

“പന്ത് അദ്ദേഹത്തിന്റെ സഹതാരമായ ദിനേഷ് കാർത്തികിനോട് എന്താണു ചെയ്യാൻ സാധിക്കുകയെന്നു ചോദിക്കണം.ദിനേഷ് കാർത്തിക് ഈ പ്രശ്നങ്ങളിലൂടെ കടന്നുപോയതാണ്. അതുകൊണ്ടു വഴി കാട്ടാൻ അദ്ദേഹത്തോട് ആവശ്യപ്പെടണം. ദിനേഷ് കാർത്തികകിനെ ടീം അംഗീകരിക്കാൻ 15 വർഷം സമയമെടുത്തിട്ടുണ്ട്. കാർത്തികും ഇതുപോലെയായിരുന്നു. എന്നാലിപ്പോൾ ഇന്ത്യൻ ടീം അദ്ദേഹത്തെ തിരികെ വിളിക്കുകയാണ്. നിങ്ങൾ നന്നായി കളിച്ചില്ലെങ്കിൽ ടീം നിങ്ങളെ ഉപേക്ഷിച്ചേക്കാം.”- അജയ് ജഡേജ പറഞ്ഞു.