പരമ്പര ജയിച്ചു പക്ഷേ അവൻ സൂപ്പർ അല്ല!! പ്രശ്നം വിശദീകരിച്ച് മുൻ താരം

കഴിഞ്ഞ ദിവസം അവസാനിച്ച സിംബാബ്വെ പര്യടനം ഇന്ത്യ വൈറ്റ് വാഷ് ചെയ്തിരുന്നു. എന്നാൽ പര്യടനം ഇന്ത്യൻ ക്യാപ്റ്റൻ രാഹുലിനെ സംബന്ധിച്ച് നിരാശ മാത്രമാണ് സമ്മാനിച്ചത്. ഏറെക്കാലം പരിക്കിൻ്റെ പിടിയിലായിരുന്ന രാഹുൽ ഈ പര്യടനത്തിലൂടെയായിരുന്നു ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവന്നത്. രണ്ടാം ഏകദിനത്തിൽ ഒരു റൺസ് മാത്രം എടുത്ത് പുറത്തായ താരം അവസാന ഏകദിനത്തിൽ വെറും 30 റൺസ് മാത്രമാണ് നേടിയത്.

ഇപ്പോൾ ഇതാ ഇന്ത്യൻ സൂപ്പർതാരത്തിന്റെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. പരമ്പരയിൽ വിജയം നേടിയെങ്കിലും രാഹുലിന് നിരാശ മാത്രം ആയിരിക്കും തോന്നുകയെന്ന് ജഡേജ പറഞ്ഞു.””ഈ പരമ്പരയിൽ നിരാശ തോന്നുന്ന ഒരേയൊരു താരം രാഹുൽ മാത്രമായിരിക്കും. 110 ഓവറുകൾ അദ്ദേഹം ഗ്രൗണ്ടിലുണ്ടായിരുന്നു. രാഹുലിന് അത് 150 ഓവറായി തോന്നിയേക്കാം.

ബാറ്റ് ചെയ്യാൻ ഒരുപാട് സമയം രാഹുലിന് ലഭിച്ചില്ല. രാഹുലിനെയല്ലാതെ മറ്റാരേയും കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം മൂന്ന് തവണയും ടോസ് നേടിയിട്ടും ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യാനാണ് കാപ്റ്റനായ രാഹുൽ തിരുമാനിച്ചത്. അജയ് ജഡേജ പറഞ്ഞു. പരമ്പരയിൽ ഒരു സ്വെഞ്ചറി അടക്കം മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ മികച്ച നേട്ടം ഉണ്ടാക്കിയെന്നും ജഡേജ പറഞ്ഞു. പരമ്പരയിൽ കുൽദീവ് യാദവിൻ്റെ പന്തുകൾ നന്നായി ആസ്വദിക്കാൻ സാധിച്ചുവെന്നും മുൻ ഇന്ത്യ താരം പറഞ്ഞു.

“ഫോമിന്റെ കാര്യത്തിൽ മാത്രമല്ല. തന്റെ പക്കലിൽ എത്രത്തോളം വ്യത്യസ്ഥതയുണ്ടെന്ന് ഗില്ലിന് കാണിക്കാനായി. മൂന്നാം നമ്പറിൽ കളിക്കുമ്പോൾ പോലും അദ്ദേഹം ബുദ്ധിമുട്ടില്ലാതെ ബാറ്റേന്തി, ശിഖർ ധവാൻ പത്ത് വർഷം മുമ്പ് എന്താണോ ചെയ്തത്. അതിപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നു. .കുൽദീപിന് വിക്കറ്റൊന്നും ലഭിച്ചുകാണില്ല. പക്ഷേ അവന്റെ പന്തുകൾ ഞാൻ ആസ്വദിക്കുന്നു. ഒരിക്കൽ തകർന്നുപോയ താരമാണ് കുൽദീപ് എന്നാൽ അവിടെ നിന്ന് മനോഹരമായി തിരിച്ചെത്താൻ കുൽദീപിന് സാധിച്ചു. അക്ഷർ പട്ടേലിന്റെ സ്ഥിരതയും എടുത്തുപറയേണ്ടതാണ്.”- അജയ് ജഡേജ പറഞ്ഞു.