ബ്ലാക്ക് സ്യൂട്ടിൽ ഹോട്ട് ലുക്കിൽ എത്തി മലയാളികളുടെ ഇഷ്ട താരം ഐശ്വര്യ ലക്ഷ്മി |Aishwarya Lekshmi Black look Photos

Aishwarya Lekshmi Black look Photos Malayalam : മയാനദിയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാള മനസ്സിൽ ഇടം നേടിയ ഐശ്വര്യ ലക്ഷ്മി ഇപ്പോൾ വളരെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരേ സമയം ഐശ്വര്യയുടെ ചിത്രങ്ങൾ തമിഴിലും മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും

ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഐശ്വര്യയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹോട്ട് ലുക്കിൽ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. ബ്ലാക്ക് സ്യൂട്ട് അണിഞ്ഞ് ഹോട്ട് ആൻഡ്‌ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപെട്ടത്. കറുത്ത സ്യൂട്ടിനൊപ്പം ഗോൾഡൻ നിറത്തിലുള്ള ആഭരണങ്ങൾ ആണ് താരം ലുക്കിനായി ഉപയോഗിച്ചത്. ‘ലുക്കിങ് അറ്റ്

യൂ ‘ എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്മിജി കെടി യുടെ സ്റ്റൈലിങ്ങിൽ എത്തിയ ഐശ്വര്യയെ ഒരുക്കിയത് മേക്കപ്പ് ആർട്ടിസ്റ് ധന്യ രാഘവൻ ആണ്. ഓസ്മാൻ അബ്ദുൾ റസാക്കിന്റെ കോസ്റ്റും ആണ് താരം ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഫോട്ടോഗ്രാഫർ ഷഹീൻ താഹയാണ്.

താരത്തിന്റെ പുതിയ പോസ്റ്റിന് പ്രമുഖ താരങ്ങളായ ഗായത്രി ശങ്കർ, അവന്തിക മോഹൻ, ഡയാന എന്നിവ താഴെ കമന്റു ചെയ്തിട്ടുണ്ട്. താരത്തിന് എതിരെ ചില വിമർശനങ്ങളുമായി ചിലർ എത്താറുണ്ട് എന്നാൽ ഐശ്വര്യ ലക്ഷ്മി അത്തരം വിഷയങ്ങളിൽ വ്യക്തമായ മറുപടി നൽകി മുന്നോട്ട് പോകാറാണ് പതിവെന്ന് അഭിമുഖത്തിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അഭിനയത്തിന് പുറമെ ഡാൻസിങ്ങും മോഡലിംങും താരം ചെയ്യുന്നുണ്ട്. നിരവധി പരസ്യം ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Rate this post