ഐമയ്ക്ക് ഇഷ്ടം പിങ്ക്!!! പിങ്കിൽ തിളങ്ങി താരം | Aima Rosmy Cute Photos in Pink

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഐമ റോസ്മി സെബാസ്റ്റ്യൻ. ദൂരം എന്ന ചലച്ചിത്രത്തിലൂടെയാണ് ആണ് ഐമ വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം കൈകാര്യം ചെയ്തതോടെയാണ് ഐമ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.

തൊട്ടടുത്ത വർഷം മോഹൻലാൽ നായകനായി എത്തിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ മോഹൻലാലിന്റെയും മീനയുടെയും മൂത്ത മകളായി അഭിനയിച്ചത് ഐമയാണ്. പിന്നീട് പടയോട്ടം എന്ന ബിജുമേനോൻ ചിത്രത്തിലും അഭിനയിച്ചു. അഭിനയത്തിനു പുറമേ ക്ലാസിക്കൽ നൃത്തത്തിലും കഴിവു തെളിയിച്ച ആളാണ് ഐമ. കുട്ടിക്കാലം മുതൽ പഠിച്ചതും വളർന്നതും എല്ലാം ദുബായിലാണ്.

2018ലായിരുന്നു താരത്തിന്റെ വിവാഹം. ദുബായിൽ ജോലി ചെയ്യുന്ന കെവിൻ പോളുമായി ആയിരുന്നു വിവാഹം. വിവാഹശേഷം ദുബായിൽ ആണ് താരം താമസിക്കുന്നത്. സിനിമകളിൽ ഇപ്പോൾ പൂർണമായും സജീവമല്ല എങ്കിലും മോഡലിങ്ങും ഫോട്ടോഷൂട്ടുകളും ഒക്കെയായി തിരക്കിലാണ് താരം ഇപ്പോഴും. സോഷ്യൽ മീഡിയയിലും സജീവമാണ് ഐമ. തൻറെ മോഡലിംഗ് വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഐമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഐ ലവ് പിങ്ക് എന്ന ക്യാപ്ഷനോടുകൂടി പിങ്ക് ഷർട്ടിൽ കൂൾ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്. പിങ്കിൽ അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് സുഹൃത്തുക്കൾ അടക്കമുള്ള ആരാധകർ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹെയർ മോയിസ്റ്ററൈസർ ആയ patene.arabia യുടെ പ്രമോഷൻ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണ് ഇത്. ഏതായാലും പിങ്കിൽ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരും പറയുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Aima Rosmy Sebastian (@aima.rosmy)