നാട്ടിൽ എവിടെയാ?? ദുബായിൽ നിന്നും ഫ്രീക്ക് സ്റ്റൈലിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് അഹാന കൃഷ്ണ..|Ahaana Krishna stunning looks in Dubai
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് പെൺമക്കളിൽ മൂത്തവളാണ് അഹാന കൃഷ്ണ. അമ്മു എന്നാണ് അഹാനയുടെ വിളിപ്പേര്. ആദ്യം സിനിമയിലെത്തിയതും, അഭിനയ കുടുംബത്തിന്റെ പാരമ്പര്യം പിന്തുടർന്നതുമെല്ലാം അഹാനയാണ്. വളരെ കുറച്ചു സിമികളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. ആരാധകർ ഏറെയുള്ള യുവ നടി എന്നു തന്നെ പറയാം. രാജീവ് രവി സംവിധാനം ചെയ്ത സ്റ്റീവ്
ലൂപസിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തീയേറ്ററുകളിൽ വൻ പരാജയമായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലും താരം അഭിനയിച്ചു. പിന്നീട് 2/3 ചിത്രങ്ങളിലും താരം അഭിനയിച്ചു. അഹാനയെ പോലെ താരത്തിന്റെ അനിയത്തിമാരും സോഷ്യൽ മീഡിയയിൽ വൈറലക്കാറുണ്ട്. താരത്തിനും

അനിയത്തിമാർക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിത കേരളത്തിലെ മൈ ഡിസൈനേഷൻ എന്ന ക്ലോതിങ് ബ്രാണ്ടിന്റെ ടി ഷർട്ട് ധരിച്ചുള്ള ഫ്രീക്ക് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. നാട്ടിൽ എവിടെയാ എന്ന് പ്രിന്റ് ചെയ്തിരിക്കുന്നതാണ് ടി ഷർട്ട്. ദുബായിൽ നിന്നുമാണ് താരം ചിത്രം പങ്കുവെച്ചത്. നാട്ടിൽ എവിടെയാ എന്ന് ക്യാപ്ഷനിൽ എഴുതിയ അഹാനയോട് നാട്ടിലെ സ്ഥലം മറുപടിയായി പറഞ്ഞുകൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്. സാഹസിക യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അഹാന കൃഷ്ണ. ഷൂട്ടിങ് തിരക്കുകളിൽ നിന്നും യാത്രകൾക്കായി നടി സമയം കണ്ടെത്താറുണ്ട്.സാമൂഹ മാധ്യമങ്ങളിൽ സജീവമായ അഹാനയെ നിരവധിആളുകളാണ് ഫോളോ ചെയ്യുന്നത്. ആരാധകർക്കായി തന്റെ
വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയും യാത്രാ വിശേഷങ്ങൾ അഹാന പറയാറുണ്ട്.ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിൽ തുടങ്ങി അഭിനയം ഏറ്റവും ഒടുവിൽ ‘അടി’ എന്ന റിലീസ് പ്രതീക്ഷിക്കുന്ന മലയാള സിനിമ വരെ എത്തിനിൽക്കുകയാണ് അഹാനയുടെ അഭിനയ ജീവിതം. അഹാനയുടെ എല്ലാ വാർത്തകളും പെട്ടന്നുതതന്നെ പ്രേക്ഷക പ്രീതി ലഭിക്കാറുണ്ട്. അഹാനയും കുടുംബവും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാറിയിച്ചവരാണ്. അഹാനയോടൊപ്പം തന്നെ തന്റെ 3 സഹോദരിമാരും ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയയിലും നിറഞ്ഞു നില്കുന്നവരാണ്.