ജീവിതത്തിലെ ആദ്യത്തെ കാഴ്ച…മഞ്ഞിൽ അമ്മയ്ക്കായി അഹാന ഒരുക്കിയ ജന്മദിന സമ്മാനം…അമ്മയുടെ പിറന്നാൾ ആഘോഷമാക്കി അഹാന..!!!

‘മഞ്ഞു മലകൾക്കിടയിൽ ഒരു ദിവസം ‘അമ്മയുടെ ഏറെ നാളത്തെ സ്വപ്നമാണ് . പിറന്നാൾ ദിനമായ നവംബർ 8ന് അമ്മയെ മഞ്ഞു മലകൾക്കിടയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണെന്നു യുവനടി അഹാന കൃഷ്ണ പറയുന്നു. വെളുത്ത നിറത്തിലുള്ള കോഫി മഗ്ഗുമായി അഹാനയും അമ്മയും നിൽക്കുന്ന ചിത്രം നിമിഷ നേരം കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഒന്നര ലക്ഷം ആളുകൾ ലൈക്‌ ചെയ്തത്. ചിത്രത്തിന് ചുവട്ടിൽ ആരാധകരുടെയും ബന്ധുക്കളുടെയും ആശംസകളറിയിച്ചു കൊണ്ടുള്ള കമ്മന്റുകളും കാണാം.

അഹാന നല്ലൊരു മകൾ മാത്രമല്ല സഹോദരി കൂടിയാണെന്നു അച്ഛനും മലയാള ചലച്ചിത്ര നടനുമായ കൃഷ്ണ കുമാർ പറയുന്നു. അഹാനയുടെ സഹോദരിമാരായ ദിയ കൃഷ്ണ ഇഷാനി കൃഷ്ണ ഹൻസിക കൃഷ്ണ എന്നിവർ കൂടാതെ അമ്മയുടെ സുഹൃത്തുകളായ ഹസീന സെയ്ദിനും ഗസീന സുലു കുഞ്ഞഹമ്മദിനുമൊപ്പമുള്ള ചിത്രങ്ങൾ തൊട്ടടുത്ത പോസ്റ്റുകളിൽ കാണാം. അതി മനോഹരമായ ഫോട്ടോകളിലൂടെയും ചിരിപ്പിക്കുകയും ചിലപ്പോൾ ത്രസിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ഷോർട്ടുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും അഹാനയും സഹോദരിമാരും ഒപ്പം അമ്മയും പ്രേക്ഷകരെ കയ്യിലെടുക്കാറുണ്ട്.

ഓമനത്തം തുളുമ്പുന്ന അൻസികയുടെ വീഡിയോ കാണാൻ കുടുംബപ്രേക്ഷകർക്ക് എന്നും പ്രിയമാണ്. അൻസികയുടെ പതിനേഴാമത്തെ പിറന്നാളിന് അമ്മയും സഹോദരി അഹാനയും പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു.അമ്മയും നാല് സഹോദരങ്ങളും ഉള്ള ചിത്രമെന്നും കുടുംബപ്രേക്ഷകർക്കു പ്രിയപെട്ടതാണ്. നവംബർ എട്ടിനു അമ്മ തന്റെ അമ്പത്തി ഒന്നാമത്തെ വയസ്സിലേക്ക് കടക്കുകയാണെന്ന് അഹാന പറയുന്നു. വർഷം മുഴുവനും അമ്മയെ സന്തോഷവതിയായി കാണണമെന്ന് പറഞ്ഞു കൊണ്ട് അവർ തന്റെ പോസ്റ്റ്‌ അവസാനിപ്പിക്കുകയാണ്.

ലൂക്ക എന്ന ചിത്രം 2019 ൽ പുറത്തിറങ്ങിയതോടെയാണ് അവർ പ്രേക്ഷകർക്കു പ്രിയങ്കരിയായത്. അതെ ചിത്രത്തിൽ താരത്തിന്റെ കഥാപാത്രമായ നിഹാരികയുടെ ബാല്യം അഭിനയിച്ചു അനിയത്തി ഹൻസികയും ആരാധക ശ്രദ്ധ നേടിയിരുന്നു.നടി മാത്രമല്ല അഹാന ഒരു പാടുകാരി കൂടിയാണ്. സിനിമക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും അവരെയും കുടുംബത്തെയും കാണാം.