ഈ ഐപില്ലിലെ പ്രായം നിറഞ്ഞ സ്റ്റാറുകൾ!!! ബെസ്റ്റ് വെറ്ററൻ ഇലവൻ അറിയാം

ടി20 ക്രിക്കറ്റ് യുവാക്കളുടെ കളിയാണെന്ന് പലരും പറയാറുണ്ട്. കാരണം, ഈ ഫോർമാറ്റിൽ വിജയിക്കാനുള്ള പ്രധാന ഘടകങ്ങളിൽ ചിലതാണ് ഫിറ്റ്നസും ചടുലതയും. ടൂർണമെന്റ് ഇന്ത്യൻ പ്രീമിയർ ലീഗ് ആണെങ്കിൽ ഈ ഘടകങ്ങൾ കൂടുതൽ നിർണായകമാവുകയും ചെയ്യും, കാരണം ഇവിടെ രണ്ട് മാസങ്ങൾക്കിടയിൽ 15 – 18 കളികളാണ് എല്ലാവരും കളിക്കുന്നത്. ഐപിഎൽ എല്ലാകാലത്തും യുവതാരങ്ങളെ വളർത്തിയെടുത്തിട്ടുണ്ട്, അതുപോലെ തന്നെ ഈ ലീഗിന്റെ എല്ലാ സീസണിലും, നിരവധി വെറ്റെറൻ താരങ്ങൾ മികച്ച പ്രകടനങ്ങളുമായി തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുമുണ്ട്.

പ്രായത്തിന്റെ വളർച്ച ഒരു അപവാദമല്ല, മറിച്ച് പ്രായം ഒരു സംഖ്യ മാത്രമാണെന്ന് പല കളിക്കാരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഐപിഎല്ലിന്റെ ഏറ്റവും ഒടുവിൽ അവസാനിച്ച പതിപ്പിൽ കളിച്ച ഏറ്റവും പ്രായം കൂടിയ താരങ്ങളുടെ ഒരു ഇലവൻ നമുക്കൊന്ന് നോക്കാം. തീർച്ചയായും ഗുജറാത്ത്‌ ടൈറ്റൻസ് ഓപ്പണർ വൃദ്ധിമാൻ സാഹയും (37), ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ഡേവിഡ് വാർണറും (35) തന്നെയാണ് ഈ ഇലവനിന്റെ ഓപ്പണർമാർ. മൂന്നാമനായി ആർസിബി ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസ് (37) ഇറങ്ങട്ടെ.

നാലും അഞ്ചും സ്ഥാനങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് മധ്യനിര ജോഡികളായ റോബിൻ ഉത്തപ്പയും (36), അമ്പാട്ടി റായിഡുവും (36) കളിക്കും. ആറാമനായി ആർസിബി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് (36) വരും. ഫിനിഷറുടെ റോളിൽ ഏഴാം നമ്പറിൽ സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണി (40) എത്തും. ടൂർണമെന്റിലെ ഏറ്റവും പ്രായം കൂടിയ താരമായ ധോണി തന്നെയാണ് ഈ ഇലവനിന്റെ ക്യാപ്റ്റൻ.

ബൗളിംഗ് നിരയിലേക്ക് വന്നാൽ, സ്പിൻ നിരയുടെ കുന്തമുനയായി രാജസ്ഥാൻ റോയൽസിന്റെ ആർ അശ്വിൻ (35) ഉണ്ടാവും. ഫാസ്റ്റ് ബൗളിംഗ് കൈകാര്യം ചെയ്യാൻ, സിഎസ്കെ താരം ഡ്വയ്ൻ ബ്രാവോ (38), കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് പേസ് ജോഡികളായ ഉമേഷ്‌ യാദവ് (34), ടിം സൗത്തി (33) എന്നിവർ അണിനിരക്കും.

Rate this post