കിടിലൻ മേക്ക് ഓവറിൽ തൂവെള്ള ചുരിദാറിൽ എത്തി ആരാധകരെ ഞെട്ടിച്ച് അതിഥി | Aditi Ravi Latest Photoshoot

Aditi Ravi Latest Photoshoot Malayalam : മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് അതിഥി രവി. തന്റെ അഭിനയ മികവുകൊണ്ട് വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് സാധ്യമായി. 2014 ൽ ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന ചിത്രത്തില്‍ തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ച അതിഥി അലമാര എന്ന ചിത്രത്തിൽ സണ്ണി വെയ്നോടൊപ്പം നായികാ കഥാപാത്രത്തിലൂടെ പ്രക്ഷക ശ്രദ്ധ നേടി. അതിഥിയുടെ അവസാനമായി

പുറത്തിറങ്ങിയ ചിത്രം പ്രമുഖ നടൻ ജോജു ജോർജ്ജ് പ്രധാന കഥാപാത്രമായി എത്തിയ പീസ് ആണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് അതിഥി. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ്. വെള്ള ചുരിദാറിൽ വളരെ സിംപിൾ ലുക്കിൽ ആണ് അതിഥി എത്തിയത്. ഫോട്ടോഗ്രാഫർ ആരിഫ് എകെ ആണ്

ചിത്രങ്ങൾ പകർത്തിയത്. അതിഥിയെ സ്റ്റൈലിഷ് ആക്കിയിരിക്കുന്നത് മേക്കപ്പ് ആര്ടിസ്റ്റ് ശ്രീഘേശവൻ ആണ്. നാടൻ ലുക്കിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങാറുണ്ട് താരം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ചിത്രം പങ്കുവെച്ചത്. തൂവെള്ള വസ്ത്രത്തിൽ എത്തിയ താരം ഒരു മാലാഖയെ പോലെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയാണ് ഇപ്പോൾ. മോഡലിങ് മേഖലയിൽ നിന്നും സിനിമ രംഗത്തേക്ക്

എത്തിയ താരമാണ് അതിഥി. മോഡലിംഗിന് പുറമെ താരം ഒരുപാട് പരസ്യം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടൈമ്സ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലെ അഭിനയത്തിലൂടെ ആണ് അതിഥിക്ക് സിനിമ രംഗത്തേക്കുള്ള അവസരം ലഭിക്കുന്നത്. ഫോട്ടോ ഷൂട്ടുകൾ സിനിമ താരങ്ങളുടെ വളർച്ചക്ക് വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് അതിനാൽ തന്നെ മിക്ക താരങ്ങളും ഇടക്കിടെ പല ലുക്കിലുള്ള ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമായി എത്താറുണ്ട്. അതിഥിയും ഫോട്ടോ ഷൂട്ടിംഗിൽ ഒട്ടും പിന്നിലല്ല മുൻപ് ഗ്ലാമറസ് ലുക്കിൽ എത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വയറൽ ആയിരുന്നു

Rate this post