രാജസ്ഥാൻ പ്രതീക്ഷകൾ ഒരൊറ്റ സിക്സിൽ നശിപ്പിച്ച താരം 😱പിന്നീട് ഫ്ലോപ്പായ കരിയർ

2014 മെയ് 25, ഐപിഎൽ 7-ാം പതിപ്പിലെ റൗണ്ട് റോബിൻ ഫോർമാറ്റിലെ (ലീഗ് ഫേസ്‌) അവസാന മത്സരം, മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലാണ് മത്സരം. രാജസ്ഥാൻ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ 14.3 ഓവറിൽ 189/5 എന്ന നിലയിൽ, അന്നേരം സ്‌ക്രീനിലെ ഗ്രാഫിക് പറയുന്നു, “അടുത്ത പന്തിൽ ഒരു ബൗണ്ടറി നേടിയാൽ മുംബൈയ്ക്ക് ഇപ്പോഴും നോക്ക്-ഔട്ട്‌ ഘട്ടത്തിലേക്ക് യോഗ്യത നേടാനാകും”.

എന്നാൽ, മുംബൈ കളിക്കാരും, പരിശീലകനും, ആരാധകരും എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന നിലയിൽ തല താഴ്ത്തിയ നിമിഷം, കാരണം, അടുത്ത പന്തിൽ ബൗണ്ടറി നേടുന്നതോടെ മുംബൈ പ്ലേ ഓഫിലേക്ക് യോഗ്യത നേടും എന്ന് അവർക്കറിയാം, എന്നാൽ ആര് നേടും എന്ന കാര്യത്തിൽ അവർക്ക് ഉറപ്പില്ല. ഒടുവിൽ, ആ ഉത്തരവാദിത്തം, ആ മത്സരത്തിൽ അതുവരെ ഒരു പന്ത് പോലും നേരിടാത്ത ലോക്കൽ ബോയ് ആദിത്യ താരെയിലേക്കെത്തി, ബൗൾ ചെയ്യുന്നത് ഗെയിമിൽ ഇതിനകം 48 റൺസ് വഴങ്ങിയ ജെയിംസ് ഫോക്ക്നറാണ്. പിന്നെ കണ്ടത് ഐപിഎൽ ആരാധകർ ഇന്നുവരെ കണ്ടതിൽ ഏറ്റവും മനോഹര നിമിഷം.

ഫോക്ക്നറെ സ്‌ക്വയർ ലെഗിലേക്ക് സിക്സ് പറത്തിയ ആദിത്യ താരെ നടന്നു കയറിയത് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ ഹൃദയത്തിലേക്ക്. തുടർന്ന് രഞ്ജി ട്രോഫിയിൽ മുംബൈ ടീമിന്റെ സജീവ സാന്നിധ്യം. ഒടുവിൽ മുംബൈ ടീമിന്റെ ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ എന്ന നിലയിലും, ബാറ്റ്‌സ്മാൻ എന്ന നിലയിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം. അവസാന രഞ്ജി ട്രോഫി സീസണിൽ, 41 ഡിസ്മിസൽ നേടി, ഒരു സീസണിൽ ഏറ്റവും കൂടുതൽ ഡിസ്മിസൽ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും നേടി താരെ.

എന്നിരുന്നാലും, ആദിത്യ താരെ എന്ന അണ്ടർറേറ്റ്ഡ് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും, ഇന്ത്യൻ ജേഴ്സി അണിയാനുള്ള ഭാഗ്യം ലഭിക്കാതെ പോയ കളിക്കാരിൽ ഒരാളായി അദ്ദേഹവും വിധിയെ പഴിച്ച് കരിയർ തുടരുന്നു. 76 ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങളിൽ നിന്ന് 4,363 റൺസ് നേടിയ താരെ, ഒരു ഡബിൾ സെഞ്ച്വറിയും നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ്, ഡൽഹി ഡയർഡെവിൾസ്‌, സൺറയ്സേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി ഐപിഎല്ലിൽ കളിച്ചിട്ടുള്ള താരെ, ഇപ്പോൾ 2022 ഐപിഎല്ലിലെ പുതിയ തട്ടകത്തിനായുള്ള കാത്തിരിപ്പിലാണ