
ജീവിതത്തിലെ സന്തോഷ നിമിഷം പങ്കുവെച്ച് തെന്നിന്ത്യൻ താരം സ്നേഹ; എനിക്ക് അത്രമേൽ പ്രിയപ്പെട്ട ദിനം!! ഈ ദിവസം സുന്ദരമാക്കിയ എല്ലാവര്ക്കും നന്ദി | Actress Sneha Prasanna Birthday
Actress Sneha Prasanna Birthday Malayalam : തമിഴ് സിനിമ ഇൻഡസ്ട്രിയൽ നിന്ന് മലയാളത്തിലേക്ക് ഇടക്കാലത്ത് കടന്നുവന്ന താരമാണ് സ്നേഹ. മലയാളത്തിന്റെ എക്കാലത്തെയും അഹങ്കാരമായ മമ്മൂട്ടി, മോഹൻലാൽ എന്നീ താര രാജാക്കന്മാർക്കൊപ്പം അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ തുറുപ്പുഗുലാൻ എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിലും സ്നേഹ പ്രത്യക്ഷപ്പെട്ടത്. ഒരു തമിഴ് നടിയായിരുന്നിട്ട് കൂടി മലയാളം അത്രമേൽ അനായാസമാണ് താരം കൈകാര്യം ചെയ്യുന്നതും മലയാളികളുടെ ഇടയിൽ സജീവമായതും. മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലെയും മുൻനിര നായകന്മാർക്കൊപ്പമെല്ലാം വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കമൽ ഹാസൻ, വിക്രം അടക്കം നിരവധി താരനിരയുടെ ഒപ്പം സ്നേഹയും പങ്കാളിയായിട്ടുണ്ട്.

ഇന്ന് താരത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നായിരുന്നു. സ്നേഹയുടെ ജന്മദിനമായ ഇന്ന് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ജന്മദിനത്തിൽ ഒന്നിച്ച് ഉള്ള സന്തോഷ നിമിഷങ്ങളാണ് സ്നേഹ സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്. ഇന്നത്തെ ഈ ദിവസം എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. ഇന്ന് എനിക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.