പച്ച ഗൗണിൽ ഹോളിവുഡ് നായികമാരെ വെല്ലുന്ന ഹോട്ട് ഗ്ലാമറസ് ലുക്കിൽ നന്ദന വർമ്മയുടെ പുത്തൻ ചിത്രങ്ങൾ|Actress Nandana Varma New Stylish Photos

Actress Nandana Varma New Stylish Photos Malayalam : ബാലതാരമായി എത്തി നായികയായി മാറിയ നിരവധി പേരുണ്ട് സിനിമ മേഖലയിൽ. കുട്ടികൾ ഇത്രയും പെട്ടന്ന് വലുതായോ എന്നാണ് ഇപ്പോൾ പല താരങ്ങളും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ മിക്കവർക്കും തോന്നുക. ഈ കൂട്ടത്തിൽ മലയാളികളുടെ പ്രിയ താരമായി മാറിയ ഒരാളാണ് നന്ദന വർമ്മ. സമൂഹ മാധ്യമങ്ങളിലും നിറ സാന്നിധ്യമാണ് താരം. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. ഹോളിവുഡ് നായികമാരെ വെല്ലുന്ന ഹോട്ട് ആൻഡ്‌ ഗ്ലാമറസ് ലൂക്കിൽ

ആണ് നന്ദന എത്തിയത്. പച്ച നിറത്തിളുള്ള ഗൗണിൽ കിടിലൻ സ്റ്റൈലിഷ് ലുക്കാണ് നന്ദനയുടെ ഈ ചിത്രത്തിന്. ഹൈ സ്ലീറ്റ് ആണ് നന്ദന ധരിച്ച ഗൗണിന്റെ മറ്റൊരു പ്രത്യേകത. അതോടൊപ്പം വളരെ മിനിമൽ മേക്കപ്പ് ആണ് താരം തിരഞ്ഞെടുത്തത്. കൂടുതൽ ഹെവി ആഭരങ്ങളും നന്ദന സ്റ്റൈലിനായി ഉപയോഗിച്ചിട്ടില്ല. കൂടുതൽ നാടൻ ലുക്കിൽ എത്തിയ താരം പെട്ടന്നാണ് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ എടുക്കാൻ തുടങ്ങിയത്

അതോടെ താരത്തിന്റെ ആരാധക പിന്തുണയും പതിൻ മടങ്ങ് വർധിച്ചിട്ടുണ്ട്. ചിത്രത്തിൽ താരത്തെ സ്റ്റൈലിങ് ചെയ്തിരിക്കുന്നത് അരുൺ ദേവാണ് കൂടാതെ ഷിബിൻ ആന്റണിയുടെ മേക്കപ്പ് കൂടി ചേർന്നപ്പോൾ താരത്തിന്റെ ചിത്രങ്ങൾ കൂടുതൽ മനോഹരമായി. നന്ദനയുടെ വസ്ത്രങ്ങൾ കോസ്റ്റും ചെയ്തിരിക്കുന്നത് ദേവരാഗും ചിത്രങ്ങൾ പകർത്തിയത് പ്ലാൻ ബി ആക്ഷൻസിന്റെ ഫോട്ടോഗ്രാഫർ ജിബിനും ആണ്.

സിനിമ താരങ്ങൾക്ക് കരിയറിൽ മുന്നോട്ടുള്ള യാത്രക്ക് ഏറ്റവും പ്രധാനമായ ഒന്നാണ് ഫോട്ടോ ഷൂട്ടുകൾ അക്കാരണത്താൽ തന്നെ എല്ലാ താരങ്ങളെയും പോലെ നന്ദനയും ഒരുപാട് ഫോട്ടോ ഷൂട്ട്‌ ചെയ്യാറുണ്ട്. കൂടാതെ മോഡലിംഗിലും താരം ശ്രദ്ധ വെക്കുന്നുണ്ട്. പത്ത് വർഷത്തോളമായി സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ് നന്ദന. ഒത്തിരി സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരവും നന്ദനക്ക് ലഭിച്ചിട്ടുണ്ട്.

Rate this post