മാണിക്യന് വഴി പറഞ്ഞുകൊടുത്ത അമ്മച്ചിയെ മറന്നോ!!!ഒരൊറ്റ സീനിൽ ചിരിപ്പിച്ച താരം ആരെന്ന് അറിയുമോ

തേന്മാവിൻ കൊമ്പത്ത് എന്ന ജനപ്രീയ മോഹൻലാൽ ചിത്രത്തിൽ, വഴി തെറ്റി കാട്ടിൽ അകപ്പെടുന്ന മാണിക്യനും കാർത്തുമ്പിയ്ക്കും മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഒരു ആദിവാസി സ്ത്രീയുണ്ട് . തുടർന്ന് മാണിക്യൻ അവരോട് ശ്രീ ഹള്ളി യ്ക്കു പോകുന്ന വഴി ചോദിക്കുന്ന രംഗം ഇന്നും നമ്മളിൽ ചിരിപടർത്തുന്നത് തന്നെ മലയാളികളെ ചിരിപ്പിച്ച അഭിനയത്രി ഖദീജ

മേത്തല ചിറ്റേട്ടു കുടിവീട്ടിൽ മൊയ്തീന്റെയും പാത്തായിയുടെയും മകളായി 1940 ജൂലൈ 26 നാണ് ഖദീജയുടെ ജനനം തികച്ചും യഥാസ്ഥികരായ മാതാപിതാക്കൾക്കും സമൂഹത്തിനും ഒപ്പം ജീവിയ്ക്കാൻ ആരംഭിച്ച ഖദീജ വടുതല ഗവൺമെൻറ് ഹൈസ്ക്കൂളിൽ നിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസവും , ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ നിന്നും ഭരതനാട്യവും അഭ്യസിച്ചു.സ്ത്രീകൾ പ്രത്യേകിച്ചും മുസ്ലിം സമുദായത്തിൽപ്പെട്ട സ്ത്രീകൾ വീടിനു പുറത്തേയ്ക്ക് പോലും ഇറങ്ങാൻ പാടില്ല എന്ന സാമൂഹിക വ്യവസ്ഥിതി നിലനിന്ന കാലത്ത് , കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാൻ ചേർന്ന ഖദീജ പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും എത്തി

1968 ൽ വിരുതൻ ശങ്കു എന്ന ചിത്രത്തിൽ അടൂർ ഭാസിക്കും തിക്കുറിശിക്കും ഒക്കെ ഒപ്പം അരങ്ങേറിയ ഖദീജ, ചിത്രത്തിൽ അവതരിപ്പിച്ച എച്ചിക്കാവ് എന്ന കഥാപാത്രം മുൻ നിര നായകന്മാർക്ക് ഒപ്പം തന്നെ അന്ന് ശ്രദ്ധിക്കപ്പെട്ടു .അതോടെ തന്നെ 60 കളിലും 70 കളിലും, നിരവധി മലയാളം ചലച്ചിത്രങ്ങളുടെ ഭാഗമാകാൻ ഖദീജയ്ക്ക് കഴിഞ്ഞു.

അസുരവിത്ത്, വെളുത്ത കത്രീനാ , കാപാലിക , മനുഷ്യപുത്രൻ, കാക്കത്തമ്പുരാട്ടി, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, സുമംഗലി, സരസ്വതി, പട്ടാഭിഷേകം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി 200 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ട ഖദീജ അവസാനം വേഷമിട്ട ചിത്രമാണ് 1994 ൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്ത് ,ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെ 2017 ജൂലൈ 26നാണ് മ രണപ്പെടുന്നത്

Rate this post