ദീപ്തി ഇത് എന്തൊരു ലുക്ക്!! ദീപ്തി സതിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ |Actress Deepti Sati New Gorgeous Look

Actress Deepti Sati New Gorgeous Look Malayalam : സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയ താരത്തിന് വലിയ ആരാധക പിന്തുണയാണ് ഉള്ളത്.സ്റ്റൈലിഷ് ആൻഡ്‌ ഗ്ലാമർ വസ്ത്രം അണിഞ്ഞ ദീപ്തിയെ കണ്ടാൽ ആരുമൊന്ന് നോക്കി പോകും.ബിഗ് സ്‌ക്രീനിലേക്ക് താരം എത്തിയത് ലാൽ ജോസ് സംവിധാനം ചെയ്ത ‘നീന’ എന്ന ചിത്രത്തിലൂടെയാണ്. മലയാളികളുടെ ഇഷ്ട താരങ്ങളായ ആൻ അഗസ്റ്റിനും വിജയ് ബാബുവിനും ഒപ്പമാണ് ദീപ്തി ‘നീന’ എന്ന ചിത്രത്തിൽ എത്തിയത്.താരത്തിന്റെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിയുമാണ്. ദീപ്തി ജനിച്ച് വളർന്നത് മുംബൈ

നഗരത്തിലാണ്. മുൻപ് ദീപ്തി ചാന്തിനി സ്റ്റൈലിൽ എത്തി സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു.താരം 2012-ൽ മിസ് കേരള മത്സരത്തിൽ പങ്കെടുത്തിരുന്നു തുടർന്ന് 2014-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ നിന്നും മിസ് ടാലന്റഡ്, മിസ് അയൺ മൈഡിൻ എന്നീ പട്ടങ്ങളും സ്വന്തമാക്കാൻ ദീപ്തിക്ക് സാധിച്ചിട്ടുണ്ട്. ഒരേ നിറത്തിൽ ഉള്ള തുണികളിൽ നിന്ന് ഉണ്ടാക്കുന്ന ടു പീസ് ഡ്രസ്സുകളായ കോ –

ഓർഡുകളിൽ സ്റ്റൈലിഷായും മലയാളികളുടെ ഇഷ്ട താരം ദീപ്തി എത്തിയിരുന്നു. തന്റെ സമൂഹ മാധ്യമങ്ങളിലൂടെ എങ്ങനെ ഈ കോ- ഓർഡുകളിലെ വസ്ത്രങ്ങൾ കസ്റ്റം ചെയ്യാം എന്നും താരം പറഞ്ഞിരുന്നു. മലയാള ചിത്രങ്ങൾക്ക് പുറമെ ദീപ്തിക്ക് മറാത്തി, കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിക്കാൻ ഉള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്. സോളോ, ലക്കീ, ലവകുശ,

ലളിതം സുന്ദരം, ഡ്രൈവിംഗ് ലൈസൻസ്, എന്നീ ചിത്രങ്ങൾ താരത്തിന് വലിയ ജന ശ്രദ്ധ നേടികൊടുക്കാൻ സഹായകമായി. ഈ അടുത്ത് പുറത്തിറങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രമായും താരം മലയാള സിനിമ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു.

Rate this post