ചുമപ്പ് സാരിയിൽ ശാലീന സുന്ദരിയായി അനുശ്രീ; മലയാളത്തിന്റെ സ്വന്തം നടിയെന്ന് ആരാധകർ |Actress Anusree HD Images

Actress Anusree HD Images : മലയാള സിനിമയ്ക്ക് ലാൽ ജോസ് സമ്മാനിച്ച താരസുന്ദരിയാണ് അനുശ്രീ. 2012 ൽ റിലീസ് ചെയ്ത ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലൈസിൽ ഫഹദ് ഫാസിലിന്റെ പുതുമുഖ നായികയാണ് അനുശ്രീയുടെ അരങ്ങേറ്റം. നായികമാരെ കണ്ടെത്തുന്നതിനായി സൂര്യ ടിവിയിൽ സംഘടിപ്പിച്ച ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ സിനിമയിലെ നായികയായി അനുശ്രീയെ തിരഞ്ഞെടുക്കുന്നത്. ആദ്യ ചിത്രത്തിലെ നിഷ്കളങ്കമായ അഭിനയത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അനുശ്രീക്ക് സാധിച്ചു.

അതുകൊണ്ടാണ് കാലമെത്ര കഴിഞ്ഞിട്ടും കലാമണ്ഡലം രാജശ്രീ എന്ന അനുശ്രീയുടെ ആദ്യ കഥാപാത്രം ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ ഓർക്കുന്നത്. റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വെടിവഴിപാട്, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നി ചിത്രങ്ങളിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, ഒപ്പം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി. പ്രതിപൂവൻ കോഴി, മൈ സാണ്ടാ, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ ചെയ്യാൻ അനുശ്രീക്ക് സാധിച്ചു.

അനുശ്രീ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന താരയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം . സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എൻറെ കൊച്ചു സന്തോഷങ്ങൾ പോലും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറെ ആകാംക്ഷയോടെയാണ് അനുശ്രീയുടെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കാറ്. കിടിലൻ ലുക്കിലുള്ള മെയ്ക്ക് ഓവർ ചിത്രങ്ങളും താരം സ്ഥിരമായി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.

അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ഉള്ളത്. കടും ചുമപ്പ് സാരിയിൽ നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് ഏറ്റവും പുതിയതായി അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തിൻറെ സ്വന്തം നടിയെന്നാണ് ചിത്രങ്ങൾക്ക് താഴെ ചില ആരാധകർ കമൻറ് ചെയ്തിരിക്കുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)