ക്രിക്കറ്റ്‌ ബാറ്റുമായി നിൽക്കുന്ന ഈ താരത്തെ മനസ്സിലായോ?? ഒരൊറ്റ സിനിമകൊണ്ട് സൂപ്പർ നായികയായ താരം

മലയാള സിനിമ ലോകം എക്കാലവും അനേകം അഭിനേതാക്കളാൽ അനുഗ്രഹീതമാണ്. മികച്ച സൃഷ്ടികൾ മലയാള സിനിമയിൽ പിറക്കുമ്പോൾ ഇന്ത്യൻ സിനിമ ലോകത്ത് തന്നെ മോളിവുഡ് ഇൻഡസ്ട്രി ശ്രദ്ധ നേടുകയാണ്. എന്നാൽ പലപ്പോഴും മോളിവുഡ് സിനിമ ലോകത്തെ താരങ്ങൾ കുട്ടികാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരം ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

കുസൃതിയോടെ ക്രിക്കറ്റ്‌ ബാറ്റ് പിടിച്ചു നിൽക്കുന്ന ഈ കുട്ടി താരം ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയയും സിനിമ പ്രേമികളും എല്ലാം തന്നെ. ഇത് ആരെന്ന് മനസ്സിലായോ?? മറ്റാരും അല്ല ഒരൊറ്റ സിനിമകൊണ്ട് ഹിറ്റായി മാറിയ അനുപമ പരമേശ്വരൻ ആണ് ഈ ചിത്രത്തിലെ താരം.വളരെ ചുരുങ്ങിയ സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് അനുപമ പരമേശ്വരൻ.

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് ചേക്കേറിയ ദൃശ്യവിസ്മയം. മലയാളത്തിൽ മാത്രമല്ല തെലുങ്ക് തമിഴ് സിനിമ മേഖലകളിലും താരം തന്റെതായ കരവിരുത് തെളിയിച്ചിട്ടുണ്ട്. കേവലം അഭിനയത്തിൽ മാത്രം ഒതുങ്ങാതെ മോഡലിംഗ് രംഗത്തും താരം നിറസാന്നിധ്യമാണ്. രൂപഭംഗി കൊണ്ടും അഭിനയ മികവു കൊണ്ടും ആരാധക ഹൃദയം കീഴടക്കിയ വ്യക്തിത്വമാണ്.12.3 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ അനുപമയെ പിന്തുണയ്ക്കുന്നത്.

ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ, തുടങ്ങി വളരെ കുറച്ച് മലയാളം സിനിമകൾ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാള ടെലിവിഷൻ രംഗത്ത് അത്രതന്നെ സജീവമല്ലെങ്കിലും തന്നെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.