രസകരമായ ക്യാപ്ഷനിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അമേയ മാത്യുവിന് ആരാധകർ കൊടുത്ത മറുപടി കണ്ടോ!! | Actress Ameya Mathew HD Images

Actress Ameya Mathew HD Images : യൂട്യൂബിലെ വെബ് സീരീസുകൾക്ക് .പുതിയൊരു മാനം നൽകിയ പ്രൊഡക്ഷൻ ഗ്രൂപ്പാണ് കരിക്ക്. കരിക്കിന്റെ ഓരോ വീഡിയോയും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. കരിക്കിന്റെ ഒരു വെബ് സീരീസ് എങ്കിലും കാണാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. കരിക്കിന്റെ ഭാസ്കരപിള്ള ടെക്നോളജിസ് എന്ന വീഡിയോയിലൂടെ മലയാളികൾ ഏറ്റെടുത്ത് താരമാണ് അമേയ. കോമഡി വീഡിയോയിൽ അമേയ എന്ന കഥാപാത്രമായി തന്നെയാണ് താരം അഭിനയിച്ചത്.

കരിക്കിലൂടെ നിരവധി പ്രേക്ഷകരെ നേടിയ അമേയ ആദ്യമായി വെള്ളിത്തിരയിൽ എത്തിയത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 ലൂടെയാണ്. ക്ലൈമാക്സിൽ അജു വർഗീസിനോടൊപ്പം വരുന്ന ഒരു സീനിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് താരം കരിക്ക് വീഡിയോയിൽ അഭിനയിച്ചത്. ഒരു പഴയ ബോംബ് കഥ, ദ പ്രീസ്റ്റ് എന്നെ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിമിരം സാന്താ മരിയ എന്നിവയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ .

അഭിനയത്തിന് പുറമേ മോഡലിങ്ങിലും ഏറെ താല്പര്യമുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്. ഫോട്ടോഷോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതോടൊപ്പം തന്നെ രസകരമായ കമന്റുകളും താരം പോസ്റ്റുകളിൽ ചേർക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് അമേയയ്ക്ക് ഉള്ളത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

അവളുടെ രാവുകൾ എന്ന രസകരമായ ക്യാപ്ഷൻ ആണ് താരം ഇത്തവണ തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ചെന്നൈയിൽ വച്ച് നടന്ന ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ഇംപ്രഷൻ സ്റ്റുഡിയോ ആണ് . നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. അവളുടെ രാവുകൾ എന്ന താരത്തിന്റെ ക്യാപ്ഷന് മറുപടിയായി അതിന് രാവ് അല്ലല്ലോ പകലല്ലേ,പുതിയ ട്രോളിനുള്ള വക കണ്ടെത്തുകയാണോ തുടങ്ങി നിരവധി രസകരമായ കമൻറുകൾ ആണ് ആരാധകർ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ameya Mathew (@ameyamathew)