താരങ്ങൾക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയെടുത്ത് മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആരാധക ഹൃദയം കവർന്ന മലയാളത്തിലെ എക്കാലത്തെയും മെഗാസ്റ്റാർ ആണ് മമ്മൂട്ടി. യുവത്വം വിട്ടുമാറാത്ത താരമെന്ന് ജനങ്ങൾ വിശേഷിപ്പിക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടെത്. മലയാള താര രാജാക്കന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന താരം. തനതായ വ്യക്തിത്വം കൊണ്ട് താര ലോകവും സിനിമാലോകവും ജന ഹൃദയങ്ങളും പിടിച്ചടക്കിയ താരരാജാവ്. ലക്ഷക്കണക്കിന് ആളുകളാണ് മമ്മൂട്ടിയുടെ ആരാധകരായിട്ടുള്ളത്. തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ നിരവധി ഭാഷാ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി പ്രേക്ഷകരെ കയ്യിലെടുത്തത്.

അഭിനയമികവുകൊണ്ട് ഓരോ കാഴ്ചക്കാരന്റെയും മുഖത്ത് ഭാവഭേദങ്ങൾ കൊണ്ടുവരാൻ മമ്മൂട്ടിക്ക് സാധിച്ചു. നാനൂറിൽപരം സിനിമകളാണ് താരം ഇക്കാലത്തിനുള്ളിൽ കാലത്തിനുള്ളിൽ അഭിനയിച്ചു ഫലിപ്പിച്ചത് . നാഷണൽ ഫിലിം അവാർഡ് കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, പത്മശ്രീ, എന്നു തുടങ്ങി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ആക്ടർ എന്നതിലുപരി ഫിലിം പ്രൊഡ്യൂസർ കൂടിയാണ് മമ്മൂട്ടി. 1971 പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ.

2022 ൽ പുറത്തിറങ്ങിയ ഭീഷ്മപർവം ആണ് പുത്തൻ റിലീസ് ചിത്രം. താര കുടുംബത്തിലെ ഓരോ വ്യക്തിത്വങ്ങളും താരസംഘടനയായ അമ്മയിൽ മെമ്പർഷിപ്പ് എടുക്കേണ്ടത് അത്യാവശ്യമാണ് . ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. അമ്മ ജനറൽ ബോഡി യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയിൽ താരങ്ങളോടൊപ്പം നിലത്ത് ഇരിക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണിത്. അമ്മ ജനറൽ ബോഡി യോഗത്തിൽ അവസാനം ഫോട്ടോ എടുക്കുന്നത് പതിവാണ്.

ഇതിനായി എല്ലാവരും ഒത്തു കൂടിയപ്പോഴാണ് സഹപ്രവർത്തകർക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. മോഹൻലാൽ,മമ്മൂട്ടി, സുരേഷ് ഗോപി, ടോവിനോ തോമസ്, ആസിഫ് അലി തുടങ്ങി മുൻനിരയിലുള്ള നിരവധി താരങ്ങൾ അമ്മ ജനറൽബോഡിയിൽ പങ്കെടുത്തു.