വീട്ടമ്മമാരെ ഓടിച്ചിട്ട സീരിയലുകാരൻ മധുമോഹൻ ഇപ്പോൾ എവിടെയാണ്?!!! അവിഹിതം പറയുന്നതും ഓവർ മേക്കപ്പും തനിക്കിഷ്ടമല്ലെന്ന് തുറന്നുപറയുന്ന താരം ഇനിയൊരു സീരിയൽ കൂടി നമുക്ക് തരുമോ?!!!താരത്തിന്റെ ആരുമറിയാത്ത ചില വിശേഷങ്ങൾ ഇതാ

മലയാളം സീരിയലുകളുടെ തുടക്കത്തിലേക്ക് കടന്നുചെന്നാൽ നിറഞ്ഞുനിൽക്കുന്ന ഒരു പേരാണ് മധുമോഹൻ എന്നത്. ദൂരദർശൻ സീരിയലുകൾക്ക് ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഒരു കാലം, അല്ല അന്നെല്ലാം ദൂരദർശൻ സീരിയലുകൾ തന്നെയാണല്ലോ കളം വാണിരുന്നത്. സീരിയൽ ലോകത്തെ ആദ്യ സൂപ്പർ ഹീറോ തന്നെയാണ് മധുമോഹൻ. ആ പേര് ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു വികാരമായി മാറിയിരുന്ന കാലവുമുണ്ടായിരുന്നു. അഭിനയം, നിർമ്മാണം, തിരക്കഥ, സംവിധാനം എന്നിങ്ങനെ സീരിയൽ രംഗത്തെ സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ചുകൊണ്ടാണ് മധുമോഹൻ തന്റെ പേര് ഇൻഡസ്ട്രിയിൽ കുറിച്ചുവെച്ചത്.

മാനസി എന്ന ഒറ്റ സീരിയൽ എടുക്കാം, ആഴ്ചയിൽ രണ്ട് ദിവസം മാത്രമുണ്ടായിരുന്ന മാനസി കാണാൻ വേണ്ടി വൈകുന്നേരങ്ങളിൽ ഓടിനടന്ന വീട്ടമ്മമാരുണ്ട്. ടെലിവിഷനുള്ള വീടുകളിലേക്ക് ഒരു ഓട്ടമാണ്, മാനസി കണ്ടാൽ ഒരു സമാധാനമാണ്. പിന്നീട് സ്നേഹസീമ പോലുള്ള പല ഹിറ്റ് സീരിയലുകളും മധുമോഹൻ മലയാളികൾക്ക് സമ്മാനിച്ചു. ലക്ഷ്മി കല്യാണം, അവൾ, രാഗസുധ തുടങ്ങിയ ആദ്യകാലസീരിയലുകളുടെയൊക്കെ ഭാഗമായിരുന്നു മധുമോഹൻ. സിനിമയിലും അഭിനയിച്ചിട്ടുണ്ട് താരം.

മഴയെത്തും മുൻപേ, ജ്വലനം തുടങ്ങിയ സിനിമകളിൽ മധുമോഹനെ കണ്ടപ്പോൾ കുടുംബപ്രേക്ഷകർക്ക് അവരുടെ വീട്ടിലെ ഒരാൾ സിനിമയിൽ അഭിനയിക്കുന്ന പ്രതീതിയായിരുന്നു. പാലക്കാട് വിക്റ്റോറിയ കോളേജിലായിരുന്നു മധുമോഹന്റെ കോളേജ് വിദ്യാഭ്യാസം. ഇപ്പോൾ മലയാളം ഇന്ഡസ്ട്രിയോട് വിടപറഞ്ഞ് തമിഴ് സീരിയൽ രംഗത്ത് സജീവമാണ് താരം.

ഇന്ന് മലയാളം സീരിയലുകളിൽ വെറും ഡയലോഗും മേക്കപ്പും അവിഹിതവും മാത്രമാണ് കാണാൻ കഴിയുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം. ആ പ്രവണത മാറണം, തിരുത്തലുകൾ സംഭവിക്കുമ്പോൾ വീണ്ടും മലയാളത്തിൽ സീരിയൽ ചെയ്യാൻ തയ്യാറാണ് എന്നാണ് മധുമോഹൻ പറയുന്നത്. താൻ അഭിനയിക്കുന്ന സീരിയലുകളിൽ അവിഹിതം ഉണ്ടായിട്ടുണ്ടാകാം, പക്ഷേ താൻ എടുക്കുന്ന സീരിയലുകളിൽ അവിഹിതം പറയാറില്ലെന്ന് മധുമോഹൻ പറയുന്നു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം ജി ആറിന്റെ വളർത്തുമകൾ ഗീതയെയാണ് മധുമോഹൻ വിവാഹം ചെയ്തിരിക്കുന്നത്. മകൻ ആനന്ദ് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യന്നു