‘മനോഹരമായ 7305 ദിനങ്ങൾ ‘ ഇരുപതാം വിവാഹ വാർഷികം ആഘോഷമാക്കി ജയസൂര്യ; ഈ സന്തോഷം എന്നും നിലനിൽക്കട്ടെ… ചിത്രങ്ങൾ പങ്കു വെച്ച് താരം.!! | Actor Jayasurya 20th Wedding Anniversary

Actor Jayasurya 20th Wedding Anniversary: 2001 ൽ ദോസ്ത് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് ജയസൂര്യ. ആദ്യം കേബിൾ വിഷൻ ചാനലിൽ അവതാരകനായിട്ടായിരുന്നു തുടക്കം. എന്നാൽ ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി തിളങ്ങി നിന്നു. പിന്നീട് നിരവധി നായക വേഷങ്ങളും, കോമഡി വേഷങ്ങളുമാണ് താരം ചെയ്തിരുന്നതെങ്കിലും,

തൻ്റെ കൈകളിൽ ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ച നിരവധി സിനിമകളായിരുന്നു പിന്നീട് താരത്തിൻ്റേതായി വെള്ളിത്തിരയിൽ ഇറങ്ങിയത്. രണ്ടു തവണ സംസ്ഥാന സർക്കാറിൻ്റെ അവാർഡ് കരസ്ഥമാക്കിയ താരം വില്ലനായും, നടനായും, സഹനടനായുമൊക്കെ തൻ്റെ അഭിനയ മികവ് തെളിയിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരത്തിൻ്റെ

വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞ് 20 വർഷം പൂർത്തിയായതിൻ്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘നിന്നോടൊപ്പമുള്ള 7305 മനോഹരമായ ദിനങ്ങൾ, ഞങ്ങൾക്ക് സന്തോഷകരമായ 20 ൻ്റെ ആശംസകൾ ‘. ഇതായിരുന്നു വിവാഹ വാർഷിക ദിനത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.ഭാര്യ സരിതയുടെ കൂടെയുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി. കോസ്റ്റ്യൂം ഡിസൈനറായ സരിതയെയാണ് ജയസൂര്യ വിവാഹം ചെയ്തത്.

മലയാളികൾക്ക് വളരെ സുപരിചിതമാണ് സരിതയെയും. സരിതയുടെ കോസ്റ്റ്യൂം വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ജയസൂര്യയും സരിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് ആദി,വേദ എന്നീ രണ്ടു മക്കളാണുള്ളത്. ആദി ബാലതാരമായി സിനിമയിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. വിവാഹ വാർഷിക ദിനത്തിൽ കെയ്ക്ക് കട്ടിംങ്ങിൻ്റെ രസകരമായ ഫോട്ടോകളും മറ്റുമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി താരങ്ങളും, സുഹൃത്തുക്കളും ആരാധകരുമാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.