ആളെ മനസ്സിലായോ!! കുടുംബ പ്രേക്ഷകർ സൂപ്പർ താരം

മലയാള സിനിമ ലോകം ഇന്ന് അനുഗ്രഹീതരായ അനേകം കലാകാരൻമാരാൽ അനുഗ്രഹീതമാണ്. ഇന്ന് മലയാള സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ കയ്യടികൾ നെടുമ്പോൾ ഓരോ താരങ്ങളും പ്രശംസക്ക്‌ അർഹരാണ്. മലയാള സിനിമ ഇൻഡസ്ട്രിക്ക്‌ മറ്റൊരു പൊൻതൂവലായി മാറിയാണ് കഴിഞ്ഞ ദേശീയ അവാർഡ് പ്രഖ്യാപനം എത്തിയത്. മലയാള സിനിമയും താരങ്ങളും പുരസ്‌കാരം വാരികൂട്ടിയത് എല്ലാവരും കയ്യടികൾ നൽകിയാണ് സ്വീകരിച്ചത്.

എന്നാൽ ഇപ്പോൾ അത്തരം അനവധി അഭിമാന നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു മലയാളി സിനിമ താരം കുട്ടികാലം അപൂർവ്വ ചിത്രമാണ് തരംഗമായി മാറുന്നത്. ഈ ചിത്രത്തിലെ താരത്തെ കണ്ടെത്താനുള്ള തിരക്കിലാണ് സോഷ്യൽ മീഡിയയും സിനിമ പ്രേമികളും എല്ലാം തന്നെ. ഈ ചിത്രത്തിൽ ഒരു പരിപാടി ഭാഗമായി തന്റെ കഴിവുകൾ അവതരിപ്പിക്കുന്നത് മറ്റാരും അല്ല നമ്മുടെ ജനപ്രിയ നായകനായ ജയറാം ഏട്ടനാണ്. മലയാളികൾ എല്ലാം പ്രിയ നായകനായ ജയറാം.

മിമിക്രിയിലൂടെ എല്ലാവരിലും കയ്യടികൾ നേടി കലാരംഗത്തേക്ക് എത്തിയ ജയറാം പിന്നീട് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ അതിവേഗം ശ്രദ്ധേയനായി മാറി.1988ൽ അപരൻ എന്ന സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രത്തിൽ നായക വേഷം ചെയ്തുകൊണ്ടാണ് സിനിമ ലോകത്തെക്കുള്ള തന്റെ വരവ് ജയറാം മലയാള സിനിമയിൽ രാജകീയമാക്കിയത്.ഹാസ്യ കഥാപാത്രങ്ങളെ മനോഹര രൂപത്തിൽ ഭംഗിയായ അവതരിപ്പിക്കുന്ന ജയറാം എന്നും കുടുംബ പ്രേക്ഷകർ പ്രിയ താരമാണ്.

സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്തരായിട്ടുള്ള മലയാള ചലച്ചിത്രസംവിധായകരുടെ ഒരുപാട് സിനിമകളിൽ നായകനായി എത്തി ഹിറ്റ് സിനിമകൾ സൃഷ്ടിച്ച ജയറാം അനവധി തമിഴ്, തെലുങ്ക് സിനിമകളിൽ അടക്കം അഭിനയിച്ചിട്ടുണ്ട്.പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം എന്നിവ ജയറാം മികച്ച തമിഴ് സിനിമകളാണ്. മികച്ച ഒരു ചെണ്ട വിധ്വാൻ കൂടിയാണ് ജയറാം.രാജ്യം ജയറാമിന് 2011ൽ പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചു.