ഇതെന്ത് മാജിക്!! സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ച് ജയറാം, വേറെ ലെവൽ ആയിട്ടുണ്ടെന്ന് ആരാധകർ | Actor Jayaram Imitating Sanju Samson sound viral video

Actor Jayaram Imitating Sanju Samson sound viral video Malayalam : ക്രിക്കറ്റ്‌ മൈതാനത്തിന് പുറത്ത് നിരവധി പ്രമുഖ വ്യക്തികളോട് വളരെ അടുത്ത വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. അത്തരത്തിൽ, മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാമുമായി അടുത്ത സൗഹൃദ ബന്ധമാണ് സഞ്ജു സാംസൺ വച്ചുപുലർത്തുന്നത്. നേരത്തെ, ജയറാമിന്റെ ചെന്നൈയിലെ വീട് സഞ്ജുവും അദ്ദേഹത്തിന്റെ ഭാര്യയും സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ജയറാം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ, മറ്റൊരു ശ്രദ്ധേയവും ആകർഷകവുമായ ശബ്ദ സന്ദേശമാണ് ജയറാം പങ്കുവെച്ചിരിക്കുന്നത്. ഐപിഎൽ 2023 മത്സരങ്ങൾ ആരംഭിച്ചതിനോട് അനുബന്ധിച്ച്, സഞ്ജുവിന് അദ്ദേഹത്തിന്റെ തന്നെ ശബ്ദം അനുകരിച്ച് വിജയാശംസകൾ നേർന്നിരിക്കുകയാണ് ജയറാം. നേരത്തെ സഞ്ജു സമ്മാനിച്ച രാജസ്ഥാൻ റോയൽസ് ജഴ്സി അണിഞ്ഞുള്ള ചിത്രം ബാഗ്രൗണ്ടിൽ നൽകിയാണ് ജയറാം, സഞ്ജുവിന്റെ ശബ്ദം അനുകരിച്ച് അദ്ദേഹത്തിന് വിജയാശംസകൾ നേർന്നത്.

Actor Jayaram Imitating Sanju Samson sound viral video
Actor Jayaram Imitating Sanju Samson sound viral video

“ഒരു ചെറിയ ശ്രമം! എന്റെ സഹോദരൻ സഞ്ജു സാംസണ് മറ്റൊരു മികച്ച ഐപിഎൽ ആശംസിക്കുന്നു,” എന്ന ക്യാപ്ഷൻ നൽകിയാണ് ജയറാം ഈ ശബ്ദ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഐപിഎല്ലിലേക്ക് വന്നാൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് അവരുടെ ആദ്യത്തെ മത്സരം വിജയിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 72 റൺസിന്റെ ഗംഭീര വിജയം ആണ് രാജസ്ഥാൻ റോയൽസ് ഐപിഎൽ 2023-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേടിയത്.

രാജസ്ഥാൻ റോയൽസ് തകർപ്പൻ വിജയം സ്വന്തമാക്കിയ മത്സരത്തിൽ, ക്യാപ്റ്റൻ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 32 പന്തിൽ 3 ബൗണ്ടറികളും 4 സിക്സും ഉൾപ്പെടെ 55 റൺസ് ആണ് സഞ്ജു സാംസൺ സ്കോർ ചെയ്തത്. പഞ്ചാബ് കിംഗ്സിനെതിരെ ബുധനാഴ്ച (ഏപ്രിൽ 5) ആണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. കഴിഞ്ഞ തവണ ഫൈനലിൽ നഷ്ടപ്പെട്ട കിരീടം, ഇത്തവണ എന്ത് വിലകൊടുത്തും സ്വന്തമാക്കുക എന്ന് തന്നെയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ലക്ഷ്യമിടുന്നത്. Actor Jayaram Imitating Sanju Samson sound viral video

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Rate this post