അന്യ ദേശക്കാരൻ എന്ന് കരുതി😮😮😮😮 ആള് മലയാളി തന്നെ;വില്ലനായി വന്ന് മലയാളികളുടെ ഇഷ്ടം നേടിയ നടൻ

ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ഏവർഗ്രീൻ കോമഡി ചിത്രമായിരുന്നു സി ഐ ഡി മൂസ. ദിലീപ് ഭാവന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയിൽ ജഗതി ശ്രീകുമാർ ഹരിശ്രീ അശോകൻ സലിം കുമാർ കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ ഹാസ്യ സാമ്രാട്ടുകൾ വേഷമിട്ടിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ ഇന്നും ഏറ്റവും മികച്ച റിപീറ്റ് വാല്യൂ ഉള്ള സിനിമകളിൽ ഒന്നാണ് സി ഐ ഡി മൂസ.

ഇതേ സിനിമയിൽ വില്ലനായിവന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടനാണ് ആശിഷ് വിദ്യാർത്ഥി.നിരവധി സിനിമകളിൽ അഭിനയിച്ച ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ മലയാള ചിത്രം ആയിരുന്നു സി ഐ ഡി മൂസ. വ്യക്തമായി മലയാളം പറയാൻ അറിയാത്തതുപോലെയുള്ള സംഭാഷണങ്ങൾ പ്രേക്ഷകർ ഇരുകൈയുംനീട്ടിയാണ് സ്വീകരിച്ചത്. അന്നും ഇന്നും പലരും ധരിച്ചിരിക്കുന്നത് ഇദ്ദേഹം അന്യ ദേശക്കാരൻ എന്നാണ്. എന്നാൽ കണ്ണൂരിലെ ജില്ലയിലെ ധർമടം ആണ് സ്വദേശം

ചെറുപ്പത്തിലേ നാട്ടിൽ നിന്നും മാറി വിദ്യാഭ്യാസം നേടിയ ആശിഷ്ന് മലയാള ഭാഷ അത്ര വഴങ്ങില്ല എന്നതാണ് സിനിമയിൽ അന്യഭാഷ ചുവയോടെയുള്ള മലയാള സംസാരത്തിന്റെ കാരണം.1986 ൽ ആനന്ദ് എന്ന കന്നട സിനിമയിലൂടെയാണ് ആശിഷ് അഭിനയ രംഗത്തേക്ക് വരുന്നത്. നിരവധി ഹിന്ദി തമഴ് തെലുങ്ക് കന്നട ബംഗാളി സിനിമകളിൽ അഭിനയിച്ചു.1995 ദ്രോഹ്കൽ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹ നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

1986 ൽ ആനന്ദ് എന്ന കന്നട സിനിമയിലൂടെയാണ് ആശിഷ് അഭിനയ രംഗത്തേക്ക് വരുന്നത്. നിരവധി ഹിന്ദി തമഴ് തെലുങ്ക് കന്നട ബംഗാളി സിനിമകളിൽ അഭിനയിച്ചു. 1995 ദ്രോഹ്കൽ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹ നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.