ഹൈദരാബാദിന് അയാൾ പ്രതീക്ഷ😱😱സൂപ്പർ സ്റ്റാർ ബാറ്റിംഗുമായി അഭിഷേക് വർമ്മ

എഴുത്ത് : ശ്രീഹരി അറക്കൽ;ചെന്നൈയുടെ ഇന്നിംഗ്സ് പുരോഗമിക്കുന്നതിനിടയില്‍ കമ്മന്‍റേറ്റേര്‍സ് സര്‍റൈസേര്‍സ് ഹെഡ് കോച്ച് ടോം മൂഡിയോട് അഭിഷേക് ശര്‍മയ്ക്ക് നല്‍കുന്ന ബാക്കപ്പിനെ പറ്റി ചോദിച്ചിട്ടുണ്ടായിരുന്നു.

അപ്പോള്‍ ടോം മൂഡി മറുപടികൊടുത്തത് ” അഭിഷേക് പ്രതിഭയുള്ള യുവത്വം ആണ്..അമയാള്‍ ബാക്കപ്പ് അര്‍ഹിക്കുന്നുണ്ട് ” എന്നാണ്.D Y പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തീര്‍ത്തും ദുഷ്കരമായിരുന്നു..തന്‍റെ നായകനും സമകാലിക ലോകക്രിക്കറ്റിലെ ഫാബുലസ് 4 ലെ സാക്ഷാല്‍ കെയിന്‍ വില്ല്യംസണ്‍ വരെ റണ്‍സ് കണ്ടെത്താനാകാതെ മറുപുറത്ത് വിഷമിക്കുകയാണ്.

അത്തരമൊരു സാഹചര്യത്തില്‍ വില്ല്യംസണും പിച്ചും ഉണ്ടാക്കിയ സമ്മര്‍ദ്ദത്തെ അതിജീവിച്ചുകൊണ്ട് അഭിഷേക് ശര്‍മ താന്‍ എന്തുകൊണ്ടാണ് ബാക്കപ്പ് അര്‍ഹിക്കുന്നത് എന്ന് തെളിയിക്കുന്നത് IPL ചരിത്രത്തിലെ ഏറ്റവും പ്രൗഢിയുള്ള ടീമിനെതിരെ മാച്ച് വിന്നിംഗ് Knock കളിച്ചുകൊണ്ടാണ്.അതും തന്‍റെ ആദ്യ IPL അര്‍ദ്ധശതകം കുറിച്ചുകൊണ്ട്.അഭിഷേക് ശര്‍മ.