Six Six Six;റാഷിദ് ഖാനോക്കെ പുല്ല് വില 😱😱സിക്സുകൾ അടിച്ചുപരത്തി യുവ താരം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ. ഇന്നിംഗ്സിന്റെ ആദ്യ ഓവറുകളിൽ താളം കണ്ടെത്താൻ സമയമെടുത്തെങ്കിലും, യുവ ബാറ്റർ പക്വതയോടെ ബാറ്റേന്തി. ഒരു തലക്കൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെയും (5), രാഹുൽ ട്രിപാതിയുടെയും (16) വിക്കറ്റുകൾ നഷ്ടമായപ്പോഴും അർധ സെഞ്ച്വറി നേടി യുവതാരം ടീം ടോട്ടൽ മുന്നോട്ട് കൊണ്ടുപോയി.
മൂന്നാം വിക്കറ്റിൽ ഐഡൻ മാർക്രത്തിനൊപ്പം (56) 96 റൺസ് കൂട്ടിച്ചേർത്ത അഭിഷേക് ശർമ്മയെ, ഏറ്റവും ഒടുവിൽ ഇന്നിംഗ്സിന്റെ 16-ാം ഓവറിലെ ആദ്യ പന്തിൽ ടൈറ്റൻസ് പേസർ അൽസാരി ജോസഫ് ക്ലീൻ ബൗൾഡ് ചെയ്യുമ്പോൾ 42 പന്തിൽ 65 റൺസായിരുന്നു യുവ ഓപ്പറുടെ സമ്പാദ്യം. 6 ഫോറും 3 സിക്സും അടങ്ങിയ ഇന്നിംഗ്സിൽ, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ റാഷിദ് ഖാനെതിരെയാണ് അഭിഷേക് 3 സിസ്കളും നേടിയത് എന്നത് ശ്രദ്ധേയമാണ്.
സീസണിലെ ആദ്യ കുറച്ച് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന യുവതാരത്തെ ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കണം എന്ന് പരക്കെ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ, പിന്നീടുള്ള മത്സരങ്ങളിൽ ഗംഭീര പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമ്മ, വിമർശകരുടെ വായ അടപ്പിക്കുകയായിരുന്നു. ഇന്ത്യൻ ടീമിന്റെ ഭാവി വാഗ്ദാനമായിയാണ് ക്രിക്കറ്റ് ലോകം അഭിഷേക് ശർമ്മയെ കണക്കാക്കുന്നത്.
SRH batters to RASHID KHAN 😂.
— MrSHERLOCK_ajay (@Mrsherlock_ajay) April 27, 2022
Sampi mingirru 🤣😂. 4-0-45-0😁.
Just for fun.#OrangeArmy #SRH #SRHvGT #GT #Gujarattittans #SunrisersHyderabad #Trending #trend .#rashidkhan #Abhisheksharma #Markram 😎😜. pic.twitter.com/x85EvB5qVZ
മത്സരത്തിലേക്ക് വന്നാൽ, അഭിഷേക് ശർമ്മയുടെയും ഐഡൻ മാർക്രത്തിന്റെയും അർധസെഞ്ച്വറികളുടെ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് കണ്ടെത്തി. ഗുജറാത്ത് ടൈറ്റൻസിനായി ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി 3 വിക്കറ്റുകൾ വീഴ്ത്തി