തോറ്റെങ്കിലും സൂപ്പർ റെക്കോർഡുമായി രോഹിത് ശർമ്മ :കോഹ്ലിക്ക് പിന്നാലെ ഹിറ്റ്മാനും 10000 ക്ലബ്ബിലേക്ക്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ വിജയകരമായ കരിയറിൽ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു. ഐപിഎല്ലിൽ പുരോഗമിക്കുന്ന 23-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 28 റൺസ് നേടിയ രോഹിത്, ടി20 ക്രിക്കറ്റിൽ 10,000 റൺസ് പിന്നിടുന്ന ഏഴാമത്തെ ബാറ്ററായി. പുണെയിലെ എംസിഎ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎൽ 2022ലെ മുംബൈ ഇന്ത്യൻസിന്റെ അഞ്ചാം മത്സരത്തിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററായി മാറിയ രോഹിത് ശർമ്മ തന്റെ സഹതാരവും മുൻ ആർസിബി ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിക്കൊപ്പം എലൈറ്റ് പട്ടികയിൽ ചേർന്നു. അന്താരാഷ്ട്ര തലത്തിൽ ടി20 ക്രിക്കറ്റിൽ 3,313 റൺസ് നേടിയ മുംബൈ നായകൻ അന്താരാഷ്ട്ര തലത്തിൽ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡിന് ഉടമയാണ്.

ഐപിഎല്ലിൽ 5719 റൺസ് നേടിയ രോഹിത് ഐപിഎൽ ടൂർണമെന്റിലെ എക്കാലത്തെയും റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഐപിഎൽ 2022-ലെ 23-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഫാസ്റ്റ് ബൗളർ കാഗിസോ റബാഡയ്‌ക്കെതിരെ ഒരു സിക്‌സ് നേടിയാണ് രോഹിത് 10,000 റൺസ് പിന്നിട്ടത്. എന്നാൽ, ഇന്നിംഗ്സിലെ നാലാം ഓവറിൽ റബാഡയുടെ തന്നെ ബോളിൽ 28 റൺസിന് മുംബൈ നായകൻ വീണു

ടി :20 റൺസ്‌ നേട്ടക്കാർ :ക്രിസ് ഗെയ്ൽ – 14,562,ഷോയിബ് മാലിക് – 11,698, കീറോൺ പൊള്ളാർഡ് – 11,474, ആരോൺ ഫിഞ്ച് – 10,499,വിരാട് കോലി – 10,379,ഡേവിഡ് വാർണർ; 10,373,രോഹിത് ശർമ്മ – 10,000+ റൺസ്‌

Rate this post