സഞ്ജു ഇന്ത്യൻ ക്യാപ്റ്റനായി മാറും 😳😳😳ഡിവില്ലേഴ്‌സ് വാക്കുകൾ സംഭവിക്കുമോ??

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ സീസണുകളിലും സ്ഥിരതയോടെ കളിക്കാറുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് സഞ്ജു. ബാറ്റർ എന്ന നിലയിൽ മാത്രമല്ല നായകൻ എന്ന നിലയിലും സഞ്ജു കഴിഞ്ഞ വർഷങ്ങളിൽ മികവ് കാട്ടിയിരുന്നു. 2021ലെ ഐപിഎല്ലിലായിരുന്നു സഞ്ജു ആദ്യമായി രാജസ്ഥാൻ ടീമിന്റെ നായകനായത്. ആദ്യ സീസണിൽ 14 മത്സരങ്ങളിൽ 5 എണ്ണത്തിൽ മാത്രമേ രാജസ്ഥാൻ വിജയിച്ചിരുന്നു. എന്നാൽ 2022 സീസണിൽ ടീമിനെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ എത്തിക്കാൻ സഞ്ജു സാംസണ് സാധിച്ചു. 2008നുശേഷം ഇത് ആദ്യമായിയായിരുന്നു രാജസ്ഥാൻ റോയൽസ് ഐപിഎല്ലിന്റെ ഫൈനലിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ സഞ്ജു എന്ന നായകന്റെ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി പ്രശംസകളറിയിച്ചിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്.

നായകൻ എന്ന നിലയിൽ ഐപിഎല്ലിൽ സഞ്ജു തകർപ്പൻ പ്രകടനങ്ങളാണ് പുറത്തെടുത്തിരിക്കുന്നത് എന്ന് ഡിവില്ലിയേഴ്സ് പറയുന്നു. “നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ സഞ്ജു സാംസൺ ഒരു അവിസ്മരണീയമായ ക്രിക്കറ്ററാണ്. അദ്ദേഹത്തിന്റെ നായകത്വ മികവിനെ പറ്റി സംസാരിക്കുമ്പോൾ എനിക്ക് ആദ്യം മനസ്സിൽ വരുന്നത് സംയമനത്തിന്റെ കാര്യമാണ്. അങ്ങേയറ്റം ശാന്തതയും സംയമനവും കാത്തുസൂക്ഷിക്കുന്ന ക്രിക്കറ്ററാണ് സഞ്ജു. ഒരിക്കലും മൈതാനത്തുനിന്ന് കലഹിക്കുന്ന ഒരു സഞ്ജു സാംസനെ നമ്മൾ കണ്ടിട്ടില്ല. ക്യാപ്റ്റൻ എന്ന നിലയിൽ നോക്കുമ്പോൾ ഇത് വളരെ പോസിറ്റീവായുള്ള ഒരു കാര്യമാണ്.”- ഡിവില്ലിയേഴ്സ് പറയുന്നു.

“മാത്രമല്ല തന്ത്രത്തിന്റെ കാര്യത്തിലും സഞ്ജു മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം ജോസ് ബട്ലറെ പോലെയുള്ള ഒരു മികവാർന്ന കളിക്കാരനൊപ്പം ഡ്രസിങ് റൂമിൽ സമയം പങ്കിടുന്നത് സഞ്ജുവിനെ സംബന്ധിച്ച് ഒരുപാട് ഗുണം ചെയ്യും. അത് അവൻ കാലക്രമേണ മെച്ചപ്പെടാൻ ഒരു കാരണമാവും. ഇനിയും സഞ്ജു ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.

ഇതോടൊപ്പം സഞ്ജു സാംസൺ വരും വർഷങ്ങളിൽ ഇന്ത്യൻ ടീമിന്റെ നായകനാകുമെന്നും ഡിവില്ലിയേഴ്സ് പറയുയുകയുണ്ടായി. ” മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയാണെങ്കിൽ അടുത്ത വർഷങ്ങളിൽ സഞ്ജു ഇന്ത്യൻ നായകനാവും. ഒരു മികച്ച ക്യാപ്റ്റന് വേണ്ട എല്ലാ യോഗ്യതകളും സഞ്ജുവിനുണ്ട്. അതിനാൽ തന്നെ ദീർഘകാലം ഇന്ത്യക്കായി നായകനായി തുടരാൻ സഞ്ജുവിന് സാധിക്കും. “-ഡിവില്ലിയേഴ്സ് പറഞ്ഞുവയ്ക്കുന്നു.

Rate this post