എല്ലാത്തിനും കാരണം ക്യാപ്റ്റൻ തന്ത്രം!! പിതാവിന് ഈ പ്രകടനം സമർപ്പിക്കുന്നു :വൈകാരിക വാക്കുകളുമായി ആവേശ് ഖാൻ

Aavesh Khan Words ;സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 പരമ്പരയിൽ ശക്തമായ തിരിച്ചുവരവുമായി ഇന്ത്യൻ ടീം. പരമ്പരയിലെ ആദ്യത്തെ രണ്ട് കളികളും തോറ്റ ഇന്ത്യൻ സംഘം ഇന്നലത്തെ കളിയിലും ജയിച്ചാണ് പരമ്പരയിൽ 2-2ലേക്ക് എത്തിയത്. നേരത്തെ മൂന്നാം ടി :20 യിലും റിഷാബ് പന്തും ടീമും ജയിച്ചിരുന്നു.

ഇന്നലത്തെ ജയത്തിന് പിന്നാലെ ഏറ്റവും അധികം കയ്യടികൾ നേടിയത് ക്യാപ്റ്റൻ റിഷാബ് പന്ത് തന്നെ. കളിയിൽ ഉടനീളം തന്റെ ബൗളർമാരെ വളരെ സമർത്ഥമായി ഉപയോഗിച്ച ക്യാപ്റ്റൻ റിഷാബ് പന്ത് ഞായറാഴ്ച നടക്കുന്ന അഞ്ചാം ടി :20 യിലും ജയിച്ച് ടി :20 പരമ്പര ജയിക്കാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. ഇന്നലെ ഇന്ത്യൻ ടോട്ടലായ 169 റൺസ്‌ പിന്തുടർന്ന് ഇറങ്ങിയ സൗത്താഫ്രിക്കൻ സ്കോർ 100ൽ താഴെ ഒതുക്കിയത് പേസർ ആവേശ് ഖാന്റെ മികവാണ്. താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. അന്താരാഷ്ട്ര ടി :20യിൽ താരത്തിന്റെ ബെസ്റ്റ് പ്രകടനം കൂടിയാണ് ഇത്‌.

കളിക്ക് ശേഷം തന്റെ പ്രകടനത്തെ കുറിച് വാചലനായ താരം ക്യാപ്റ്റൻ റിഷാബ് പന്തിന്റെ ക്യാപ്റ്റൻസി പ്ലാനുകളെ കുറിച്ചും വാചാലനായി. “എനിക്ക് ഇപ്പോൾ വളരെ അധികം സന്തോഷമാണ് തോന്നുന്നത് ഇന്ന് എന്റെ അച്ഛന്റെ ജന്മദിനമാണ്,അതിനാൽ തന്നെ ഈ പ്രകടനം ഞാൻ അദ്ദേഹത്തിന് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു ” ആവേശ് ഖാൻ വെളിപ്പെടുത്തി

“വിക്കെറ്റ് ടൂ പേസ് ആയിരിന്നു. അതിനാൽ തന്നെ റിഷാബ് പന്ത് പറഞ്ഞത് അനുസരിച്ചാണ് ഞാൻ എറിഞ്ഞത്. സ്റ്റമ്പ്സ് ടു സ്റ്റമ്പ്സ് ലെങ്ത്തിൽ എറിയാനാണ് നോക്കിയത്. കൂടാതെ ഒരു ബൗൻസർ വെച്ച ശേഷം സ്ലോ കട്ടർ ബോൾ എറിയാൻ റിഷാബ് ആവശ്യപെട്ടു. അതാണ്‌ ഞാൻ ശ്രമിച്ചത്.സ്ലോ ബോളിൽ ഞാൻ മഹാരാജ് വിക്കെറ്റ് വീഴ്ത്തി. ഞങ്ങൾ ഫിൽഡിംഗ് പ്ലാനിൽ അടക്കം മികവ് കൊണ്ടുവന്ന്. ഒരു ടീം എന്നുള്ള നിലയിൽ നൂറ്‌ ശതമാനവും നൽകാൻ ഞങ്ങൾ എന്നും ശ്രമിക്കാറുണ്ട് ” യുവ പേസർ അഭിപ്രായം വിശദമാക്കി.