ഇതിന്റെ പേര് ആർക്കൊക്കെ അറിയാം ?? കുഞ്ഞൻ ആണെങ്കിലും ആള് അത്ഭുത കേമൻ തന്നെ! ഇത് കഴിച്ചാൽ സംഭവിക്കുന്നത് എന്തെല്ലാം..അറിയാം ഗുണങ്ങൾ

മഴക്കാലത്ത് നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന ഒരു ഫല വിഭവമാണ് ആഞ്ഞിലി ചക്ക. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ഗുണത്തിലും രുചിയിലും ഇവൻ കേമനാണ്. ഒത്തിരി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ആൻഡ് കാർപ്പസ് ഫ്രൂട്ട് എന്നാണ് ഇതിൻറെ ശാസ്ത്രനാമം.

നാടനും വിദേശിയും ആയിട്ടുള്ള നിരവധി ആഞ്ഞിലി ചക്കകൾ ഇന്ന് സുലഭം ആണെങ്കിലും ഇവയെ ആരും അത്ര ഗൗനിക്കാറില്ല. എന്നാൽ പഴയകാലത്ത് കുട്ടിക്കാലങ്ങളിൽ മധുരക്കനിയേറുന്ന കുഞ്ഞൻ ചക്കകളായിരുന്നു ഇവ. എവിടെ കണ്ടാലും രുചിയോടെ വായിൽ ഇടാത്തവരായി ആരുമുണ്ടാകില്ല. കുട്ടിക്കാലത്തെ സുന്ദരമായ ഓർമ്മകളോട് ചേർത്ത് വെക്കാൻ പറ്റുന്ന ഒന്നാണ് ഇത്.

20 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇതിനെക്കുറിച്ച് ഒരു ധാരണയുണ്ടാകും. 200 മുതൽ 250 രൂപ വരെയാണ് ഇന്ന് ആഞ്ഞിലി ചക്കയുടെ വില. പണ്ട് ആർക്കും വേണ്ടാതെ കിടന്ന ആഞ്ഞിലി ചക്ക പലരും വില കൊടുത്താണ് വാങ്ങുന്നത്. ചക്ക പോലെ തന്നെ നമുക്ക് പേടിക്കാതെ കഴിക്കാൻ പറ്റുന്ന ഒരു ഫലമാണ് ഇത്.

കീടനാശിനിയോ മറ്റ് വളപ്രയോഗങ്ങളോ ഒന്നും നടക്കാത്ത ഒരു ഫലമായതു കൊണ്ടുതന്നെ തീർത്തും ജൈവികമായ രീതിയിലും ഗുണപരമായ രീതിയിലും ആണ് ഉണ്ടാകുന്നത്. ഇത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വളരെ ചെറിയ കുരുക്കളോടു കൂടിയാണ് ഇത് കാണപ്പെടുന്നത്. ഇതിൻറെ കുരുവും വളരെ ഫലവത്തായ ഒന്നാണ്. ഇതിന്റെ ഔഷധ ഗുണങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക