ഹേറ്റേഴ്‌സ് ഇത് കാണുക 😍ഇതാണ്‌ രോഹിത്തും കോഹ്ലിയും :വേറെ ലെവൽ ഫ്രണ്ട്ഷിപ്പ്

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് ആവേശ തുടക്കം. മോട്ടേറ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ഏകദിന മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യൻ ടീമിനോപ്പം നിന്നപ്പോൾ എതിരാളികളെ ബാറ്റിങ് അയക്കാൻ രോഹിത് ശർമ്മ തീരുമാനിക്കുകയായിരുന്നു തുടക്കത്തിൽ തന്നെ ഇന്ത്യൻ ബൗളർ മികവിലേക്ക് എത്തിയതോടെ വിൻഡീസ് സ്കോർ 176 റൺസിൽ അവസാനിച്ചു.

അതേസമയം ഒന്നാം ഏകദിന മത്സരത്തിൽ വളരെ അധികം ശ്രദ്ധ നേടിയത് മുൻ ഇന്ത്യൻ നായകനായ വിരാട് കോഹ്ലിയും നിലവിലെ ലിമിറ്റെഡ് ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ്. ഇരുവരും തമ്മിൽ പിണക്കവും തർക്കങ്ങളും എന്നുള്ള മാധ്യമ വാർത്തകൾക്ക് ശേഷം ആദ്യമായി ഇരുവരും ഒരുമിച്ചു കളിച്ച മത്സരത്തിൽ പക്ഷേ എല്ലാ ഹേറ്റേഴ്‌സിനും മറുപടി നൽകാൻ ഇരുവർക്കും സാധിച്ചു. പരസ്പരം സഹായിച്ചും കൂടാതെ വിക്കറ്റുകൾ വീഴ്മ്പോൾ ആവേശം പരസ്പരം ഷെയർ ചെയ്ത് ഇരുവരും തന്നെ കയ്യടികൾ നേടി

കൂടാതെ നിർണായകമായ ഒരു ഡീആർഎസ്‌ റിവ്യൂ തീരുമാനത്തിൽ നായകനായ രോഹിത് ശർമ്മക്ക് മുകളിൽ സഹായവുമായി കോഹ്ലി എത്തുന്നത് കാണാനും സാധിച്ചു.ഇന്നത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിലെ ഇരുപത്തിരണ്ടാം ഓവറിലായിരുന്നു ഒരുവേള ഡിആര്‍എസ് വിളിക്കാന്‍ രോഹിത് ശര്‍മ സംശയിച്ചു നിന്നപ്പോള്‍ വിരാട് കോലി ഇടപെട്ടത് കൂടാതെ നായകന് ഹെൽപ്പ് നൽകിയത്. കോഹ്ലി കൂടി നിർദ്ദേശം കേട്ട രോഹിത് റിവ്യൂ വിളിക്കുകയും ഇന്ത്യക്ക് ആ വിക്കറ്റ് ലഭിക്കുകയും ചെയ്ത്. വിൻഡീസ് സ്കോർ അതിവേഗം കുറക്കാൻ സഹായിച്ചത് നാല് വിക്കറ്റ് വീഴ്ത്തിയ ചാഹൽ പ്രകടനം തന്നെയാണ്.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ : Rohit Sharma(c), Ishan Kishan, Virat Kohli, Rishabh Pant(w), Suryakumar Yadav, Deepak Hooda, Washington Sundar, Shardul Thakur, Yuzvendra Chahal, Prasidh Krishna, Mohammed Siraj