ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ്‌ കയ്യൊഴിയണം ; സിഎസ്കെക്ക് പുതിയ പ്ലാൻ ഉപദേശിച്ച് മുൻ ഇന്ത്യൻ താരം

ഏറ്റവും കൂടുതൽ ആരാധകരുള്ള ഐപിഎൽ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. നാലു തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് ഈ ഐപിഎൽ സീസൺ (2022) ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അനുഭവമാണ് സമ്മാനിച്ചത്. പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനക്കാരായി പ്ലേ ഓഫ് കാണാതെ മടങ്ങിയ സിഎസ്കെ, ആരാധകരെ നിരാശപ്പെടുത്തി എന്ന് മാത്രമല്ല മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നുള്ള മാറ്റവും പിന്നീടുള്ള തിരിച്ചു വരുവുമെല്ലാം ആരാധകരെ അലോസരപ്പെടുത്തി എന്ന് തന്നെ പറയാം.

‘എംഎസ് ധോണി’ എന്ന ബ്രാൻഡ് നെയിം ആണ് സിഎസ്‌കെയ്ക്ക് ലഭിക്കുന്ന ആരാധക പിന്തുണയുടെ പ്രധാന കാരണം. അതുകൊണ്ടുതന്നെ ഐപിഎൽ 2022 മെഗാ താരലേലത്തിനു മുന്നോടിയായി 15 കോടി രൂപയ്ക്കാണ് സിഎസ്കെ ധോണിയെ നിലനിർത്തിയത്. എന്നാൽ, സീസണിലെ ആദ്യ കുറച്ചു മത്സരങ്ങളിൽ ഫോം ആയത് ഒഴിച്ചുനിർത്തിയാൽ, അത്ര മികച്ച സീസണല്ല ധോണിക്കും ഐപിഎൽ 2022 സമ്മാനിച്ചത്.

ഇതുകൊണ്ടൊക്കെതന്നെ അടുത്ത സീസണ് മുന്നോടിയായി വലിയ മാറ്റങ്ങളാണ് സിഎസ്കെ മാനേജ്മെന്റ് ടീമിൽ നടത്താൻ തയ്യാറെടുക്കുന്നത്. ഇതിനിടെ, അടുത്ത സീസണ് മുന്നോടിയായി സിഎസ്കെ ചെയ്യേണ്ട ഒരു കാര്യം തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. എംഎസ് ധോണിയെ ഐപിഎൽ താരലേലത്തിലേക്ക് വിട്ടുകൊടുക്കണമെന്നും, എന്നിട്ട് ലേലത്തിൽ നിന്ന് തുച്ഛമായ തുകയ്ക്ക് ധോണിയെ സിഎസ്കെയ്ക്ക് തന്നെ സ്വന്തമാക്കാം എന്നും ആകാശ് ചോപ്ര പറയുന്നു.

“സിഎസ്കെ ആദ്യം ചെയ്യേണ്ടത് ധോണിയെ ലേലത്തിലേക്ക് വിടുക എന്നുള്ളതാണ്. അതുവഴി അവർക്ക് 15 കോടി രൂപയ്ക്ക് ലേലത്തിൽ കളിക്കാരെ സ്വന്തമാക്കാം. മോശം പ്രകടനം പുറത്തെടുത്ത താരങ്ങളെ ഒഴിവാക്കി അവർക്ക് പകരക്കാരെ ടീമിൽ എത്തിക്കാം. തുടർന്ന് നിലവിലുള്ളതിനേക്കാൾ തുച്ഛമായ തുകയ്ക്ക് എംഎസ് ധോണിയെ തിരിച്ചെടുക്കാനും കഴിയും. അടുത്ത ലേലത്തിൽ അഥവാ ആർടിഎം ലഭ്യമാണെങ്കിൽ തീർച്ചയായും, ധോണിയെ സിഎസ്കേക്ക് തന്നെ ചെറിയ തുകയ്ക്ക് സ്വന്തമാക്കാം,” ആകാശ് ചോപ്ര പറഞ്ഞു

Rate this post