ഐപിഎല്ലിൽ വീണ്ടും കോവിഡ് 😱😱മുൻ താരം കോവിഡ് സ്ഥിതീകരിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ അത്യന്തം ആവേശകരമായി തന്നെ പുരോഗമിക്കുകയാണ്. ടീമുകൾ എല്ലാം തന്നെ ഏർ വാശിയോടെ പോരാടുമ്പോൾ ആരാകും പോയിന്റ് ടേബിളിൽ ടോപ് ഫോറിൽ എത്തുകയെന്നത് ഒരുവേള പ്രവചനാതീതമാണ്‌. അതേസമയം ഐപിഎല്ലിൽ ഒരു കോവിഡ് case റിപ്പോർട്ട്‌ ചെയ്ത ആശങ്കയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്

ഒരിക്കൽ കൂടി ഐപിഎല്ലിന്റെ മുകളിൽ കോവിഡ് ആശങ്ക പരത്തിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരവും കൂടാതെ നിലവിലെ പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്ക് കോവിഡ് 19 പോസിറ്റീവ് ആയി മാറിയത് സ്ഥിരീകരിച്ചതായി ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഡേ മത്സരത്തിനിടെ അദ്ദേഹം ട്വീറ്റിലൂടെ ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം തന്നെ സ്ഥിരീകരിച്ചു.ട്വിറ്റർ പോസ്റ്റിൽ കോവിഡ് സ്ഥിതീകരിച്ച കാര്യം മുൻ ഇന്ത്യൻ താരം വിശദീകരിച്ചു.

തന്റെ അവസാനത്തെ കോവിഡ് പരിശോധനയിൽ തനിക്ക് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചതായും കേവലം നേരിയ ലക്ഷണങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളൂവെന്നും ആകാശ് ചോപ്ര ട്വീറ്റിൽ വിശദമാക്കി.നിലവിൽ ഐപിൽ മത്സരങ്ങളുടെ കമന്ററി ചെയ്യുന്ന ആകാശ് ചോപ്ര ബയോ ബബിൾ ഭാഗമാണ്. കൂടാതെ താരം സ്റ്റാർ സ്പോർട്സ് ചാനലിന്റെ അടക്കം ഭാഗമായി പ്രവർത്തിക്കുകയാണ്.ബയോ ബബിൾ ഭാഗമായ മുൻ ഇന്ത്യൻ താരത്തിന് കോവിഡ് സ്ഥിതീകരിച്ചത് ചില ആശങ്കകളും ക്രിക്കറ്റ്‌ പ്രേമികൾക്ക് സമ്മാനിക്കുന്നുണ്ട്.

നേരത്തെ 2021 ലെ ഐപിൽ സീസൺ കോവിഡ് വ്യാപനം കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. അതിനാൽ തന്നെ ഇപ്പോൾ സാഹചര്യങ്ങൾ ആശങ്ക നൽകുന്നില്ല എങ്കിലും ബിസിസിഐ നിരീക്ഷണം ശക്തമാക്കുന്നുണ്ട്.