പിറന്നത് സൂപ്പർ ക്യാച്ച്😮😮😮 ഗംഭീര ഫീൽഡിങ് പ്രകടനത്തെ കാറ്റിൽ പറത്തിയ തേർഡ് അമ്പയറുടെ തീരുമാനം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഒരു വമ്പൻ വിജയം നേടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. കൃത്യമായ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ബാംഗ്ലൂർ തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ ആതിഥേയരായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പിടിമുറുക്കുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ്, ഹെൻറിക് ക്ലാസന്റെ (104) സെഞ്ച്വറി പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് ആണ് സ്കോർ ചെയ്തത്. 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ആർസിബിക്ക് വേണ്ടി അവരുടെ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്.

മികച്ച ഫോമിലുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസും വിരാട് കോഹ്ലിയും ചേർന്ന് ഗംഭീര തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇന്നിങ്സിന്റെ ആദ്യ രണ്ട് ബോളുകളും ബൗണ്ടറി കടത്തി കോഹ്ലി ഒരു വലിയ സൂചന നൽകി. തുടർന്ന് രണ്ടാമത്തെ ഓവറിൽ കോഹ്ലി തന്റെ നില മെച്ചപ്പെടുത്തി. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി, ആദ്യ നാല് ഓവറുകളും എറിയാനായി വ്യത്യസ്ത ബൗളർമാരെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ മാർക്രം ഉപയോഗിച്ചത്.

എന്നാൽ, മാർക്രത്തിന്റെ പരീക്ഷണങ്ങളെ എല്ലാം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർമാർ വിജയകരമായി മറികടന്നു. പവർപ്ലേ അവസാനിക്കുമ്പോൾ ഇരുവരും ചേർന്ന് 64 റൺസ് ആണ് സ്കോർ ചെയ്തത്. ഈ സീസണിൽ ഇത് ഏഴാമത്തെ തവണയാണ് കോഹ്ലിയും ഡ്യൂപ്ലിസിസും 50-ന് മുകളിൽ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. ഇന്നിങ്സിന്റെ ഒമ്പതാമത്തെ ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഈ കൂട്ടുകെട്ട് തകർത്തു എന്ന് ആരാധകർ ഉറപ്പിച്ച ഒരു നിമിഷം എത്തിയിരുന്നു.

നിതിഷ് റെഡ്‌ഡിയുടെ ഷോർട് ബോൾ ഉയർത്തിയടിച്ച ഡ്യൂപ്ലിസിസിനെ ഡീപ് മിഡിൽ നിന്ന് ഓടിവന്ന മായങ്ക് ഡാഗർ തന്റെ കൈപ്പിടിയിൽ മനോഹരമായി ഒതുക്കുകയായിരുന്നു. എന്നാൽ, പിന്നീട് തേർഡ് അമ്പയർ നടത്തിയ പരിശോധനയിൽ, ഇത് നൊ-ബോൾ ആണെന്ന് കണ്ടെത്തി. ഇതോടെ സൺറൈസേഴ്സ് ക്യാമ്പിൽ വീണ്ടും നിരാശ പരന്നു. എന്നിരുന്നാലും, ഡാഗറിന്റെ മനോഹരമായ ഫീൽഡിങ് പ്രകടനം ഇന്നത്തെ മത്സരത്തിലെ ഹൈലൈറ്റുകളിൽ ഒന്നായി.

5/5 - (1 vote)