5 സെന്റിൽ പണിത മോഡേൺ വീട്..!! കുറഞ്ഞ ചിലവിൽ കുഞ്ഞൻ താജ്മഹൽ..| A mind blowing Home Tour

കേരളത്തിലെ ആലപ്പുഴ ജില്ലയുടെ തനിമയിൽ നിർമ്മിച്ച അതിമനോഹരമായ വീടിന്റെ ദൃശ്യങ്ങളും വിശേഷങ്ങളും കണ്ടു നോക്കാം. മൂന്ന് കിടപ്പ് മുറികളും കൂടാതെ ഒട്ടനവധി സൗകര്യങ്ങളും കൂട്ടിചേർത്താണ് വീട് പണിതിരിക്കുന്നത്. പ്രകൃതിയിലെ കല്ലുകളും അതിന്റെ ഇടയിൽ പച്ചപുല്ലുകളും വെച്ചു പിടിപ്പിച്ചാണ് ഫ്രണ്ട് യാർഡ് മനോഹരമാക്കിട്ടുള്ളത്. ആകെ അഞ്ച് സെന്റിലാണ് ഈ കോളോനിയൽ വീട് ഒരുക്കിരിക്കുന്നത്. 1680 സ്‌ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

നല്ല ക്വാളിറ്റിയിലുള്ള വെട്രിഫൈഡ് ടൈലുകൾ വിരിച്ച ചെറിയ സിറ്റ്ഔട്ടാണ് ഈ വീടിന്റെ മുന്നിൽ തന്നെ കാണാൻ സാധിക്കുന്നത്. രണ്ട് പാളികൾ അടങ്ങിയ വാതിലാണ് പ്രധാന വാതിലിനു ഒരുക്കിട്ടുള്ളത്. ഇവ വീടിന്റെ ഭംഗി വർധിപ്പിക്കുന്നതിൽ പ്രാധാന പങ്ക് വഹിക്കുന്നുണ്ട്. വീടിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ ഫോർമൽ ഗസ്റ്റ് റൂമാണ് കാണുന്നത്. വളരെ കുറച്ചു ഫർണിച്ചറുകളും ഇരിപ്പിടങ്ങളുമാണ് ഇവിടെയുള്ളത്. കൂടാതെ ഈയൊരു സ്പേസിൽ തന്നെ പ്രാർത്ഥന ഇടവും ഒരുക്കിട്ടുണ്ട്. അടുത്തതായി കടക്കുന്നത് മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ്. സോഫയും മറ്റ് സൗകര്യങ്ങളും ഈ ഏരിയയിൽ നൽകിട്ടുണ്ട്.

അത്യാവശ്യം ആളുകൾക്ക് ഇരുന്ന് കഴിക്കാനും അരികെ തന്നെ വാഷിംഗ്‌ കൌണ്ടർ നൽകിരിക്കുന്നതായി കാണാം. ടീവി യൂണിറ്റും ഈ ഹാളിലാണ് തന്നെയാണ് ഒരുക്കിരിക്കുന്നത്. വളരെ ഭംഗിയിലും അതിമനോഹരമായിട്ടുമാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. മറ്റെല്ലാം സാധാരണ വീടുകളിലെ അടുക്കളയിൽ കാണുന്ന പോലെയുള്ള സൗകര്യങ്ങളാണ് ചെയ്തിട്ടുള്ളത്. കാബോർഡ്, സ്റ്റോറേജ് സ്പേസ്, ഫ്രിഡ്ജ് എന്നീ സൗകര്യങ്ങളും കാണാം. കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ അറിയാം. Video Credits : Home tour diary

  • Location – Alappuzha, Kerala
  • Total Area – 1680 SFT
  • Plot – 5 Cent
  • 1) Sitout
  • 2) Guest Area
  • 3) Living cum Dining hall
  • 4) Kitchen
  • 5) 3 Bedroom + Bathroom
Rate this post